ഇന്നത്തെ പ്രധാന വാർത്തകൾ (24-06-2019)
‘മകനെ സഹായിച്ചിട്ടില്ല; പരാതിയെ പറ്റി ജനുവരിയിൽ അറിഞ്ഞിരുന്നു’ : കോടിയേരി ബാലകൃഷ്ണൻ
ബിനോയ് കോടിയേരി വിഷയം സംസ്ഥാന കമ്മിറ്റിയിൽ റിപോർട്ട് ചെയ്തുവെന്ന് കോടിയേരി ബാലൃഷ്ണൻ. മകനെ സഹായിച്ചിട്ടില്ലെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിനോയിയുടെ പേരിൽ നോട്ടീസ് വന്നത് ജനുവരിയിലേ അറിഞ്ഞിരുന്നുവെന്നും കേസിന്റെ തുടക്കത്തിൽ തന്നെ അറിഞ്ഞിരുന്നുവെന്നും കോടിയേരി പറഞ്ഞു. വിഷയത്തിൽ ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ലെന്നും നിയമപരമായ സംഭവം കോടതിയിൽ തന്നെ തീരട്ടെയെന്നും കോടിയേരി പറഞ്ഞു.
ആന്തൂർ കേസ്; പികെ ശ്യാമളയ്ക്ക് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ക്ലീൻ ചിറ്റ്
പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ആന്തൂർ നഗരസഭാ അധ്യക്ഷയ്ക്ക് സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ക്ലീൻ ചിറ്റ്.
ഒല്ലൂർ എംഎൽഎ കെ.രാജൻ ചീഫ് വിപ്പാകും
ഒല്ലൂർ എം.എൽ.എ കെ.രാജൻ ക്യാബിനറ്റ് റാങ്കോടെ നിയമസഭാ ചീഫ് വിപ്പാകും. തിരുവനന്തപുരത്ത് ചേർന്ന സിപിഐ സംസ്ഥാന നിർവാഹകസമിതി യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇ.പി.ജയരാജനെ വീണ്ടും മന്ത്രി ആയി തീരുമാനിച്ചതിനു പിന്നാലെ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് നൽകാൻ ഇടതുമുന്നണി തീരുമാനിച്ചിരുന്നു. തുടർന്ന് കെ.രാജനെ ചീഫ് വിപ്പാക്കാൻ സിപിഐയിലും ധാരണയായിരുന്നു.
സിഒടി നസീർ വധശ്രമ കേസ്; രണ്ട് പ്രതികൾ കീഴടങ്ങി
സി.ഒ.ടി നസീർ വധശ്രമ കേസിൽ രണ്ട് പ്രതികൾ തലശ്ശേരി കോടതിയിൽ കീഴടങ്ങി. കൊളശ്ശേരി സ്വദേശികളായ ജിത്തു എന്ന ജിതേഷ്, ബ്രിട്ടോ എന്ന വിപിൻ എന്നിവരാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്.
അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി
കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. മോദി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് ക്ഷണിച്ചതായാണ് സൂചന. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തും. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.
ആന്തൂർ ആത്മഹത്യ വിഷയത്തിൽ നിയമസഭ സ്തംഭിച്ചു; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി
ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഇവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് സഭയിൽ ആവശ്യപ്പെട്ടു. നഗരസഭാ സെക്രട്ടറിമാരുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുമെന്നും ആര് തെറ്റ് ചെയ്താലും കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
വിനോദിനി ഏപ്രിലില്‍ മുംബൈ വിമാനത്താവളത്തിനു സമീപം തന്നെ വന്നു കണ്ടിരുന്നതായി യുവതി ട്വന്റി ഫോറിനോട്
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഏപ്രിലില്‍ മുംബൈ വിമാന ത്താവളത്തിനു സമീപം തന്നെ വന്നു കണ്ടിരുന്നതായി യുവതി ട്വന്റി ഫോറിനോട്. അഞ്ചു കോടി രൂപ തന്നാലും ഇനി ഒത്തു തീര്‍പ്പിനില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here