Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ

July 11, 2019
Google News 1 minute Read

നടിയെ ആക്രമിച്ച കേസ്; വാദം പോക്‌സോ കോടതി കേൾക്കണമെന്ന മന്ത്രിസഭാ തീരുമാനം മരവിപ്പിച്ചു

നടിയെ ആക്രമിച്ച കേസിൽ പുതിയ പോക്‌സോ കോടതി വാദം കേൾക്കണമെന്ന മന്ത്രിസഭാ തീരുമാനം മരവിപ്പിച്ചു. മുഖ്യമന്ത്രി ഇടപെട്ടതിനെ തുടർന്ന് ഉത്തരവ് ഇറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. അടുത്ത ക്യാബിനറ്റിൽ തീരുമാനം തിരുത്താൻ നിർദേശം നൽകി. ട്വൻറി ഫോറാണ് മന്ത്രിസഭാ തീരുമാനത്തിലെ ചട്ട ലംഘനം പുറത്തുവിട്ടത്. ട്വന്റിഫോർ ബിഗ് ഇംപാക്ട്.

 

പ്രളയാനന്തര പുനർനിർമാണത്തിനായി വികസന സംഗമം നടത്തുമെന്ന് മുഖ്യമന്ത്രി

പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമ്മാണത്തിനായി  വികസന സംഗമം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും ജൂലൈ 15 ന് തിരുവനന്തപുരത്ത് നടക്കുന്ന സംഗമത്തിൽ വിദേശ ധനകാര്യ സ്ഥാപനങ്ങളടക്കം പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കർണാടകയിലെ വിമത എംഎൽഎമാർ സ്പീക്കർക്ക് രാജിക്കത്ത് നൽകി; നിയമപ്രകാരം നീങ്ങുമെന്ന് സ്പീക്കർ

കർണാടകയിലെ വിമത എംഎൽഎമാർ സ്പീക്കർക്ക് രാജിക്കത്ത് നൽകി. 11 എംഎൽഎമാരാണ് രാജിക്കത്ത് നൽകിയത്. അതേ സമയം രാജിക്കാര്യത്തിൽ നിയമപ്രകാരം നീങ്ങുമെന്ന് കർണാടക സ്പീക്കർ കെ.ആർ രമേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ബോധ്യമായാൽ മാത്രമേ രാജി അംഗീകരിക്കുകയുള്ളൂ. ഇക്കാര്യത്തിൽ തനിക്ക് മേൽ സമ്മർദ്ദമില്ല. നിലവിലെ പ്രശ്‌നത്തിൽ താൻ കക്ഷിയും ഉത്തരവാദിയുമല്ലെന്നും സ്പീക്കർ വ്യക്തമാക്കി.

 

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുക തന്നെ വേണം; പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ത​ള്ളി

എ​റ​ണാ​കു​ളം മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ല അ​ന​ധി​കൃ​ത ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ പൊ​ളി​ക്കേ​ണ്ടി വ​രും. ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫ്ലാ​റ്റ് ഉ​ട​മ​ക​ൾ ന​ൽ​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഹ​ർ​ജി​ക​ളി​ൽ ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന് ജ​സ്റ്റി​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെഞ്ച് വ്യ​ക്ത​മാ​ക്കി.

 

പത്ത് മണിക്കൂർ നീളുന്ന തത്സമയ കലാപ്രകടനം ഒരുക്കി ഫ്‌ളവേഴ്‌സ്; ‘അനന്തരം’ ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ 22 മത്സരാർത്ഥികൾക്കും 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് നൽകിയതിന് പിന്നാലെ വീണ്ടും ചരിത്രമെഴുതാനൊരുങ്ങി ഫ്‌ളവേഴ്‌സ്. മഹാരോഗത്തിന്റെ പിടിയിൽ നിന്നും അതിജീവിച്ചവർക്കായി ഫ്‌ളവേഴ്‌സ് കാലാകാരന്മാർ പത്ത് മണിക്കൂർ നീളുന്ന തത്സമയ കലാപ്രകടനങ്ങൾ ഒരുക്കുന്നു.  ഈ വരുന്ന ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ ‘അനന്തരം’ തത്സമയം ഫ്‌ളവേഴ്‌സിലൂടെ കാണാം.

 

എറണാകുളം നെട്ടൂരിൽ യുവാവിനെ കൊലപ്പെടുത്തി ചതുപ്പിൽ കെട്ടിത്താഴ്ത്തി

കൊച്ചി നെട്ടൂരിൽ അർജുൻ എന്ന 20 വയസുകാരനെ സുഹ്യത്തുക്കൾ കൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തി. പ്രതികളിൽ ഒരാളുടെ സഹോദരൻ ബൈക്ക് അപകടത്തിൽ മരണപ്പെട്ടത് അർജുൻ മുഖാന്തരമെന്ന ധാരണ കൊലയ്ക്ക് കാരണമെന്ന് പ്രതികൾ.അർജുനനെ കാണാതായ ദിവസം പരാതി നൽകാൻ എത്തിയ തന്നെ പോലീസ് അധിക്ഷേപിച്ചതായി അർജുന്റെ പിതാവ്.കുമ്പളം സ്വദേശി അർജുനിനെയാണ് സുഹൃത്തുക്കളായ റോണി, നിബിൻ, അജിത്ത്, അനന്ദു എന്നിവർ ചേർന്ന് കൊലപ്പെടുത്തി നെട്ടൂർ റയിൽവ്വേ ക്വാർട്ടേഴ്സിന് സമീപമുള്ള ചതുപ്പിൽ താഴ്ത്തിയത്.

 

റണ്ണൗട്ടിലൊടുങ്ങി സ്മിത്തിന്റെ പോരാട്ടം; ഓസ്ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 49 ഓവറിൽ 223 റൺസിന് എല്ലാവരും പുറത്തായി. 85 റൺസെടുത്ത സ്റ്റീവൻ സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. ഇംഗ്ലണ്ടിനായി ആദിൽ രഷീദും ക്രിസ് വോക്സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here