ഇന്നത്തെ പ്രധാനവാർത്തകൾ (24/07/1019)

എറണാകുളം ലാത്തിച്ചാർജ്; മന്ത്രിസഭാ യോഗത്തിൽ സിപിഐഎം, സിപിഐ മന്ത്രിമാർ തമ്മിൽ വാക്പോര്
എറണാകുളം ലാത്തിച്ചാർജിനെച്ചൊല്ലി മന്ത്രിസഭാ യോഗത്തിൽ സിപിഐഎം, സിപിഐ മന്ത്രിമാർ തമ്മിൽ വാക്‌പോര്. എൽദോ എബ്രഹാം എംഎൽഎയെ മർദിച്ച പൊലീസ് നടപടിയിൽ സിപിഐ മന്ത്രിമാർ ശക്തമായി പ്രതിഷേധിച്ചു.
മധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടി; സർക്കാരിന് അനുകൂലമായി രണ്ട് ബിജെപി എംഎൽഎമാർ
മധ്യപ്രദേശ് നിയമസഭയിൽ രണ്ട് ബിജെപി എംഎൽഎമാർ കമൽനാഥ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. ക്രിമിനൽ നിയമ ഭേദഗതി ബിൽ പാസാക്കുന്നതിനിടെയാണ് ബിജെപി എംഎൽഎമാർ കോൺഗ്രസിന് അനുകൂലമായി വോട്ടു ചെയ്തത്.
യുഎപിഎ ഭേതഗതി ബിൽ ലോക്സഭ പാസ്സാക്കി
യുഎപിഎ ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ എൻഐഎക്ക് അധികാരം നൽകുന്നതാണ് പുതിയ ബിൽ.
ജാതി, സമുദായ സംവരണങ്ങൾക്കെതിരെ കേരള ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ് നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു. ജാതി സംവരണത്തിന് പകരം സാമ്പത്തിക സംവരണത്തിനായി ബ്രാഹ്മണർ ശബ്ധമുയർത്തണമെന്നായിരുന്നു ജസ്റ്റിസ് വി ചിദംബരേഷിൻറെ വിവാദ പ്രസ്താവന.
ജസ്റ്റിസ് ചിദംബരേഷിന്റേത് തെറ്റായ സന്ദേശമെന്ന് മന്ത്രി എ.കെ ബാലൻ
ജാതിസംവരണ വിഷയത്തിൽ ഹൈക്കോടതി ജഡ്ജി വി.ചിദംബരേഷ് നടത്തിയ പരാമർശങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് മന്ത്രി എ.കെ ബാലൻ. സാധാരണ നിലയിൽ ഒരു ജഡ്ജിയിൽ നിന്ന് വരാൻ പാടില്ലാത്ത വാക്കുകളാണ് അദ്ദേഹം പറഞ്ഞത്.
യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ്; ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിൽ ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആദിലും, അദ്വൈതും പരീക്ഷാ ഹാൾ ടിക്കറ്റ് വാങ്ങാൻ അനുമതി തേടിയെങ്കിലും കോടതി അനുമതി നൽകിയില്ല.
രാജ്യത്തെ ഏറ്റവും മികച്ച പിഎസ്സിയാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ്സിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിമർശനങ്ങൾ വിശ്വാസ്യത തകർക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ഹർജി പിൻവലിക്കുന്നതായി സ്വതന്ത്ര എം.എൽ.എമാർ സുപ്രീംകോടതിയിൽ. എന്നാൽ, അഭിഭാഷകരുടെ സാന്നിധ്യത്തിൽ മാത്രമേ തീർപ്പ് കൽപ്പിക്കാൻ കഴിയുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here