Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ

August 3, 2019
Google News 2 minutes Read

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരത്ത് വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഐപിസി സെക്ഷൻ 304 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ശ്രീറാം ചികിത്സയിൽ കഴിയുന്ന കിംസ് ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 

സിഒടി നസീർ വധശ്രമക്കേസ്; എ എൻ ഷംസീറിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു

സിഒടി വധശ്രമക്കേസിൽ എ എൻ ഷംസീർ എംഎൽഎ ഉപയോഗിക്കുന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഷംസീറിന്റെ സഹോദരൻ എ എൻ ഷാഹിറിന്റെ പേരിലുള്ള ഇന്നോവ കാറാണ് കസ്റ്റഡിയിലെടുത്തത്.കേസിൽ ഗൂഢാലോചന നടത്തിയത് എ എൻ ഷംസീർ എംഎൽഎഉപയോഗിക്കുന്ന വാഹനത്തിൽവെച്ചാണെന്ന് മുഖ്യപ്രതി പൊട്ടിയൻ സന്തോഷ് മൊഴി നൽകിയിരുന്നു.

 

ഉന്നാവ് പെൺകുട്ടിക്ക് ന്യുമോണിയ; ആരോഗ്യനില അതീവ ഗുരുതരം

ഗുരുതരാവസ്ഥയിൽ ലഖ്‌നൗവിലെ ആശുപത്രിയിൽ കഴിയുന്ന ഉന്നാവ പെൺക്കുട്ടിക്ക് ന്യുമോണിയ ബാധയും. വൈകുന്നേരം പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ആശുപത്രി അധികൃതർ ഇക്കാര്യം അറിയിച്ചത്. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്ന പെൺകുട്ടിക്ക് ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യനില വീണ്ടും വഷളായി. അമിത രക്തസമ്മർദ്ദവുമുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

 

‘കുൽദീപ് സെൻഗർ കടന്നു പോകുന്നത് കഷ്ടദിനങ്ങളിലൂടെ’; ഉന്നാവ് പ്രതിയെ അനുകൂലിച്ച് ബിജെപി എംഎൽഎ

ഉന്നാവ് കേസ് പ്രതിയായ കുൽദീപ് സെൻഗറിനെ അനുകൂലിച്ച് മറ്റൊരു ബിജെപി എംഎൽഎ. കുൽദീപ് സെൻഗർ കഷ്ടദിനങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഹർദോയി എംഎൽഎ ആശിഷ് സിംഗ് അഷു പറഞ്ഞു.എല്ലാ അതിജീവിച്ച് കുൽദീപ് സെൻഗർ ജയിലിൽ നിന്ന് പുറത്തുവരുമെന്നും ആശിഷ് സിംഗ് പറഞ്ഞു.

 

ജോസ് കെ മാണിക്ക് തിരിച്ചടി; ചെയർമാൻ സ്ഥാനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട് ജോസ് കെ മാണിക്ക് കോടതിയിൽ നിന്നും തിരിച്ചടി. ജോസ് കെ മാണിയുടെ ചെയർമാൻ സ്ഥാനത്തിന് തൊടുപുഴ മുൻസിഫ് കോടതി ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് തുടരുമെന്ന് ഇടുക്കി മുൻസിഫ് കോടതി പറഞ്ഞു.നേരത്തേ പി ജെ ജോസഫ് വിഭാഗം നൽകിയ ഹർജിയിൽ ജോസ് കെ മാണിയുടെ ചെയർമാൻ സ്ഥാനം തൊടുപുഴ മുൻസിഫ്‌കോടതി താൽക്കാലികമായി വിലക്കിയിരുന്നു.

 

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ട്വന്റി-20 യിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ ആദ്യ ട്വന്റി-20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു. ഫ്‌ളോറിഡയയിലെ സെൻട്രൽ ബ്രോവാർഡ് സ്‌റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് കളിച്ച ടീമിൽ നിന്നും നിരവധി മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങുന്നത്.

 

 

 

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here