ഇന്നത്തെ പ്രധാനവാർത്തകൾ (08/08/2019)

കശ്മീരിലേത് ചരിത്രപരമായ തീരുമാനം; പുനഃക്രമീകരണം ആലോചിച്ചെടുത്ത തീരുമാനമെന്ന് പ്രധാനമന്ത്രി

കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പുനഃക്രമീകരണം ആലോചിച്ചെടുത്ത തീരുമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വയനാട് ഉരുൾപൊട്ടലിൽ രണ്ട് മരണം; മഴക്കെടുതിയിൽ മരണം എട്ടായി

വയനാട് മുട്ടിലിൽ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. കുട്ടമംഗലം പഴശ്ശി കോളനിയിലെ മഹേഷ് (23), ഭാര്യ പ്രീതു (19) എന്നിവരാണ് മരിച്ചത്.ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഉരുൾപൊട്ടലുണ്ടായപ്പോൾ ഇരുവരും വീടിനകത്തായിരുന്നു.

കനത്ത മഴ; എൻഡിആർഎഫിന്റെ പത്ത് ടീമിനെ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത അടിയന്തര യോഗം അവസാനിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കനത്ത മഴ; പൊന്മുടിയിലേക്കും ഗവിയിലേക്കുമുള്ള വിനോദസഞ്ചാരത്തിന് വിലക്ക്

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൊന്മുടിയിലും ഗവിയിലും വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുകയും മരങ്ങൾ ഒടിഞ്ഞ് വീഴുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചതായി അധികൃതർ അറിയിച്ചു.

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്,കണ്ണൂർ,മലപ്പുറം,കോഴിക്കോട്,തൃശൂർ
എറണാകുളം,ആലപ്പുഴ,കോട്ടയം,ഇടുക്കി,പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു.

ഉന്നാവ് പീഡനക്കേസ്; അന്വേഷണത്തിൽ ഉത്തർപ്രദേശ് പൊലീസ് വൻവീഴ്ച വരുത്തിയെന്ന് സിബിഐ

ഉന്നാവ് പീഡനക്കേസ് അന്വേഷണത്തിൽ ഉത്തർപ്രദേശ് പൊലീസ് വൻവീഴ്ച വരുത്തിയെന്ന് സിബിഐ. കേസ് പരിഗണിക്കുന്ന ഡൽഹി തീസ് ഹസാരി കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top