Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (22/09/2019)

September 22, 2019
Google News 1 minute Read

മോദിക്ക് ഊഷ്മളമായ വരവേൽപ്; ‘ഹൗഡി മോദി’ പരിപാടിക്ക് ഹൂസ്റ്റണിൽ തുടക്കം

പ്രധാനമന്ത്രിക്ക് നരേന്ദ്രമോദി ഹൗഡി മോദി വേദിയിലെത്തി. ഒരു രാഷ്ട്രനേതാവിന് വേണ്ടി സമീപകാലത്ത് ഹൂസ്റ്റണിൽ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത്. പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേൽപാണ് ഒരുക്കിയത്.

വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർത്ഥി സാധ്യത പട്ടികയിൽ കുമ്മനം രാജശേഖരനും

വട്ടിയൂർകാവ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥി സാധ്യത പട്ടികയിൽ കുമ്മനം രാജശേഖരനും. ബിജെപി കോർ കമ്മിറ്റിയിലാണ് തീരുമാനം. കേന്ദ്ര നേതൃത്വത്തിന് പട്ടിക കൈമാറും. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് നേതാക്കളുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

വട്ടിയൂർക്കാവിൽ പത്മജ മത്സരിക്കേണ്ടെന്ന് മുരളീധരൻ; പാർട്ടി ആവശ്യപ്പെട്ടാൽ എവിടെയും മത്സരിക്കുമെന്ന് പത്മജ

വട്ടിയൂർക്കാവ് സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കെ മുരളീധരനും പത്മജാ വേണുഗോപാലും തമ്മിൽ വാക്‌പോര്. വട്ടിയൂർക്കാവിൽ പത്മജ മത്സരിക്കേണ്ടതില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

നഗ്നദൃശ്യം പകർത്തി വിദേശ വ്യവസായിയിൽ നിന്ന് 50 ലക്ഷം തട്ടാൻ ശ്രമം; നാല് പേർ പിടിയിൽ

കൊച്ചിയിൽ വീണ്ടും ബ്ലൂ ബ്ലാക് മെയിലിംഗ്. നഗ്നദൃശ്യം പകർത്തി വിദേശ വ്യവസായിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച യുവതി അടക്കം നാലുപേർ പിടിയിലായി. വ്യവസായിയുടെ പരാതിയിലാണ് അറസ്റ്റ്.

സിഐടിയു തൊഴിലാളികളുടെ മർദനത്തിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ തൊഴിലാളി മരിച്ചു

കോഴിക്കോട് സിഐടിയു തൊഴിലാളികളുടെ മർദനത്തിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ തൊഴിലാളി മരിച്ചു. കോഴിക്കോട് എലത്തൂർ സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇയാൾ ബിജെപി പ്രവർത്തകനാണ്.

എലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; നാല് പേർ പിടിയിൽ

എലത്തൂരിലെ ഓട്ടോ ഡ്രൈവർ രാജേഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നാല് പേർ പിടിയിൽ. സിഐടിയു പ്രവർത്തകരാണ് പിടിയിലായത്.
അതേസമയം, രാജേഷിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ സമരം അവസാനിച്ചു.

മലപ്പുറത്ത് 12 വയസുകാരിയെ മാതാപിതാക്കളുടെ ഒത്താശയോടെ പീഡിപ്പിച്ചതായി പരാതി; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറത്ത് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. ചേളാരിയിലാണ് സംഭവം. മാതാപിതാക്കളുടെ ഒത്താശയോടെയാണ് പീഡനം നടന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് അടക്കം രണ്ട് പേരെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.

കെഎസ്ഇബി ട്രാൻസ്ഗ്രിഡ് കരാറിലെ ക്രമക്കേട്; പത്ത് ചോദ്യങ്ങളുമായി മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

കെഎസ്ഇബി ട്രാൻസ്ഗ്രിഡ് കരാറിലെ ക്രമക്കേട് ആരോപണത്തിൽ പത്ത് ചോദ്യങ്ങളുമായി മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്. എസ്റ്റിമേറ്റ് തുകയേക്കാൾ 60ശതമാനം ടെൻഡറിൽ വന്നാൽ റീ ടെൻഡർ വേണമെന്ന വ്യവസ്ഥ എന്ത് കൊണ്ട് ഈ പദ്ധതിയിൽ പാലിച്ചില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here