Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ(6-09-2019)

October 7, 2019
Google News 4 minutes Read

തൃശ്ശൂരിൽ വിനോദസഞ്ചാരത്തിന് പോയ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു

തൃശ്ശൂർ മലക്കപ്പാറക്ക് സമീപം വിനോദസഞ്ചാരത്തിന് പോയ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ എംഎസ്ഡബ്ല്യൂ ഒന്നാം വർഷ വിദ്യാർത്ഥിനി ജാൻസി വർഗീസാണ് മരിച്ചത്.

തൃശ്ശൂരിൽ വിനോദസഞ്ചാരത്തിന് പോയ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു

ബന്ദിപൂർ യാത്രാ നിരോധനം; സമരം അവസാനിപ്പിച്ചു

രാത്രി യാത്രാനിരോധനത്തിനെതിരായ വയനാട് ബത്തേരിയിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മന്ത്രി എ കെ ശശീന്ദ്രന്റേയും ടി പി രാമകൃഷ്ണന്റേയും അടക്കം സാന്നിധ്യത്തിലാണ് സമരം അവസാനിപ്പിച്ചത്. സർക്കാർ നൽകിയ ഉറപ്പുകൾ മുഖവിലക്കെടുത്താണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

ബന്ദിപൂർ യാത്രാ നിരോധനം; സമരം അവസാനിപ്പിച്ചു

‘അച്ഛൻ റോയിയും അമ്മ ജോളിയും കലഹിച്ചിരുന്നില്ല’; ഷാജുവിന്റെ ആരോപണങ്ങൾ തള്ളി റോമോ റോയി

ജോളിയും റോയിയും തമ്മിൽ കലഹമുണ്ടായിരുന്നുവെന്ന ഷാജുവിന്റെ ആരോപണം 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ റോയിയുടെയും ജോളിയുടെയും മകൻ റോമോ റോയി നിഷേധിച്ചു. അച്ഛനും അമ്മയും തമ്മിൽ വഴക്കുണ്ടായിരുന്നില്ലെന്നും റോമോ വ്യക്തമാക്കി

‘അച്ഛൻ റോയിയും അമ്മ ജോളിയും കലഹിച്ചിരുന്നില്ല’; ഷാജുവിന്റെ ആരോപണങ്ങൾ തള്ളി റോമോ റോയി

‘അമ്മയെ ക്രൈംബ്രാഞ്ച് കൊണ്ടുപോയപ്പോൾ സിനിമക്ക് പോയ ആളാണ്’; രണ്ടാനച്ഛനെതിരെ ഗുരുത ആരോപണവുമായി ജോളിറോയി ദമ്പതികളുടെ മകൻ

കൂടത്തായി കൂട്ടക്കൊലപാത കേസിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സ്‌കറിയക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജോളിയുടേയും റോയിയുടേയും മകൻ റോമോ റോയി. അച്ഛൻ കടുത്ത മദ്യപാനിയാണെന്ന ഷാജു സ്‌കറിയയുടെ ആരോപണം തെറ്റാണ്.

‘അമ്മയെ ക്രൈംബ്രാഞ്ച് കൊണ്ടുപോയപ്പോൾ സിനിമക്ക് പോയ ആളാണ്’; രണ്ടാനച്ഛനെതിരെ ഗുരുത ആരോപണവുമായി ജോളി-റോയി ദമ്പതികളുടെ മകൻ

കൊല്ലത്ത് അമ്മയുടെ മർദ്ദനമേറ്റ നാല് വയസുകാരി മരിച്ചു

കൊല്ലം പാരിപ്പള്ളിയിൽ അമ്മയുടെ മർദ്ദനമേറ്റ നാല് വയസുകാരി മരിച്ചു.കൊല്ലം പാരിപ്പള്ളിയിൽ വാടകക്ക് താമസിക്കുന്ന വർക്കല സ്വദേശികളായ  ദീപുവിന്‍റെയും രമ്യയുടെയും മകളായ ദിയയാണ് മരിച്ചത്.കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തി.

കൊല്ലത്ത് അമ്മയുടെ മർദ്ദനമേറ്റ നാല് വയസുകാരി മരിച്ചു

കൂടത്തായി കൊലപാതകം: പ്രതികളെ റിമാൻഡ് ചെയ്തു; കസ്റ്റഡി അപേക്ഷ ബുധനാഴ്ച പരിഗണിക്കും

കൂടത്തായി കൊലപാതക കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി ബുധനാഴ്ച പരിഗണിച്ചേക്കും

കൂടത്തായി കൊലപാതകം: പ്രതികളെ റിമാൻഡ് ചെയ്തു; കസ്റ്റഡി അപേക്ഷ ബുധനാഴ്ച പരിഗണിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here