Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (12/11/2019)

November 12, 2019
Google News 1 minute Read

മഹാരാഷ്ട്രയിൽ സ്ഥിരതയുള്ള സർക്കാരുണ്ടാക്കുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നതിന് പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്രയിൽ സ്ഥിരതയുള്ള സർക്കാരുണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ഫഡ്‌നാവിസ് പങ്കുവച്ചു.

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം

നിരവധി രാഷ്ട്രീയ ചതുരംഗ നീക്കങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം. ഗവർണറുടെ ശുപാർശ അംഗീകാരിച്ച് ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടു.

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം; തങ്ങൾക്ക് ധൃതിയില്ലെന്ന് ശരത് പവാർ

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ധൃതിയില്ലെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ. ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കോൺഗ്രസുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ശരത് പവാർ വ്യക്തമാക്കി.

‘കൊച്ചി നഗരത്തിലെ റോഡുകൾ നന്നാക്കാൻ അമേരിക്കയിൽ നിന്ന് ആളെ കൊണ്ടുവരണമോ’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ വീണ്ടും ഹൈക്കോടതി. റോഡുകൾ നന്നാക്കാൻ ഇനി അമേരിക്കയിൽ നിന്ന് ആളെ കൊണ്ടുവരണമോ എന്നും കോടതി ചോദിച്ചു.

വാളയാർ കേസ്; പുനർവിചാരണയാവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ

വാളയാർ കേസിൽ പുനർവിചാരണയാവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ. കേസിൽ പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതി വിധി റദ്ദാക്കണമെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും പെൺകുട്ടിയുടെ മാതാവ് സമർപിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.

കെപിസിസി ഭാരവാഹി പട്ടികയിൽ പൂർണ തൃപ്തനല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കെപിസിസി ഭാരവാഹി പട്ടികയിൽ താൻ പൂർണ തൃപ്തനല്ലെന്ന് പ്രസിഡന്റ്് മുല്ലപ്പളളി രാമചന്ദ്രൻ. ഭാരവാഹികളുടെ ചെറിയ പട്ടിക നൽകാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും മുല്ലപ്പളളി പറഞ്ഞു.

അധ്യാപകൻ സുദർശന്റെ പേര് ആത്മഹത്യാ കുറിപ്പിൽ; മദ്രാസ് ഐഐടി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ. തന്റെ മരണത്തിന് കാരണം ഐഐടി യിലെ അധ്യാപകനായ സുദർശൻ പത്മനാഭനാണെന്ന് ഫാത്തിമ തന്റെ മൊബൈലിൽ ആത്മഹത്യാക്കുറിപ്പായി രേഖപ്പെടുത്തിയിരുന്നതായി വീട്ടുകാർ പറയുന്നു.

കൂടത്തായി കൊലപാതക പരമ്പര; ടോം തോമസ് വധക്കേസിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൂടത്തായി കൊലപാതക പരമ്പരയിലെ ടോം തോമസ് വധക്കേസിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് ജില്ലാ ജയിലിലെത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ടാംപ്രതി എംഎസ് മാത്യുവിനെ ആൽഫൈൻ വധക്കേസിൽ കൂടത്തായിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

പന്തീരാങ്കാവ് അറസ്റ്റ്: പ്രതികളുടെ മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് സിപിഐഎം റിപ്പോർട്ട്

അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് സിപിഐഎം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. ഇരുവർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ട അടിസ്ഥാനത്തിലായിരുന്നു നടപടി.

കെ ശ്രീകുമാർ പുതിയ തിരുവനന്തപുരം മേയർ

കെ ശ്രീകുമാറിനെ പുതിയ തിരുവനന്തപുരം മേയറായി തെരഞ്ഞെടുത്തു. ബിജെപി നഗരസഭാകക്ഷി നേതാവും നേമം കൗൺസിലറുമായ എംആർ ഗോപനായിരുന്നു ബിജെപി സ്ഥാനാർത്ഥി. പേട്ട വാർഡ് കൗൺസിലർ ഡി. അനിൽകുമാറായിരുന്നു യുഡിഎഫ് സ്ഥാനാർഥി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here