Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (11-12-2019)

December 11, 2019
Google News 1 minute Read

ഗുജറാത്ത് കലാപം; നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ്

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രിസഭക്കും ക്ലീൻ ചിറ്റ് നൽകി ജസ്റ്റിസ് നാനാവതി കമ്മീഷൻ റിപ്പോർട്ട്. റിപ്പോർട്ട് ഗുജറാത്ത് നിയമസഭയിൽ സമർപ്പിച്ചു.

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി; ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് ദിലീപിന് ലഭിക്കില്ല

നടിയെ ആക്രമിച്ച കേസിൽ ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് പ്രതി ദിലീപിന് ലഭിക്കില്ല. സുപ്രിംകോടതി നിർദേശിച്ചത് ഒഴികെയുള്ള ഡിജിറ്റൽ രേഖകകൾ ദീലീപ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം വിചാരണകോടതി തള്ളി.

കെഎസ്ഇബി മസ്ദൂർ തസ്തികയിലേക്ക് നടത്തിയ നിയമനങ്ങളിൽ വ്യാപക ക്രമക്കേട്; നിയമനങ്ങൾ നേടിയത് വ്യാജ രേഖകൾ ഉപയോഗിച്ച്; 24 എക്‌സ്‌ക്ലൂസീവ്

കെഎസ്ഇബിയിലെ മസ്ദൂർ തസ്തികയിലേക്ക് നടത്തിയ നിയമനങ്ങളിൽ വ്യാപക ക്രമക്കേട്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത തൊഴിലാളികളിൽ നിന്ന് കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടത്തിയ നിയമനങ്ങളിലാണ് ക്രമക്കേട്. വ്യാജരേഖകൾ ഉപയോഗിച്ച് നിരവധി അനർഹർ നിയമനം നേടിയെന്ന് രേഖകൾ തെളിയിക്കുന്നു. ജോലി ചെയ്തുവെന്ന് വ്യക്തമാക്കി കെഎസ്ഇബി പട്ടികയിലുൾപ്പെടുത്തിയ പലരും ജോലി ചെയ്തിരുന്നില്ലെന്ന് കെഎസ്ഇബിയുടെ തന്നെ രേഖകൾ തെളിയിക്കുന്നുണ്ട്. 24 എക്‌സ്‌ക്ലൂസീവ്.

പൗരത്വ നിയമഭേദഗതി ബിൽ; അമിത് ഷായ്ക്കും മറ്റ് പ്രധാന നേതാക്കൾക്കും ഉപരോധം ഏർപ്പെടുത്തുമെന്ന് രാജ്യാന്തര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ കമ്മീഷൻ

പൗരത്വ നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയാൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മറ്റ് പ്രധാന നേതാക്കൾക്കും ഉപരോധം ഏർപ്പെടുത്തണമെന്ന നിർദേശത്തിൽ ഉറച്ച് നിൽക്കുമെന്ന് ആവർത്തിച്ച് രാജ്യാന്തര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ കമ്മീഷൻ . ഇന്ന് പൗരത്വ ഭേദഗതി ബിൽ രാജ്യസഭപാസാക്കാൻ പരിഗണിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷൻ നിലപാട് ആവർത്തിച്ചത്. പൗരത്വവ്യവസ്ഥകളിൽ തീരുമാനമെടുക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിഷയത്തിൽ പ്രതികരിച്ചു.

Story Highlights- News Round Up, Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here