കെഎസ്ആർടിസി പ്രതിസന്ധിയുടെ പേരിൽ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുതെന്ന് മന്ത്രി എകെ ശശീന്ദ്രൻ

കെഎസ്ആർടിസി പ്രതിസന്ധിയുടെ പേരിൽ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുതെന്ന് ഇടതുമുന്നണി യോഗത്തിൽ മന്ത്രി എകെ ശശീന്ദ്രൻ . കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി യോഗത്തിൽ അവതരിപ്പിച്ച് സംസാരിക്കുമ്പോഴായിരുന്നു പരാമർശം.
സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉൾപ്പെടെയുള്ളവർ പരസ്യമായി വിമർശിച്ചതിലുള്ള നീരസവും ശശീന്ദ്രൻ പ്രകടിപ്പിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താത്തിൽ എൽജെഡി യോഗത്തിൽ പ്രതിഷേധം അറിയിച്ചു. യുഡിഎഫ് ധവളപത്രത്തിന് മറുപടി നൽകണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെപ്പറ്റി ഉയരുന്ന ആക്ഷേപങ്ങൾ ഗൗരവത്തിലെടുക്കണമെന്നും എൽജെഡി ആവശ്യപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here