ഇന്നത്തെ പ്രധാന വാർത്തകൾ (26.12.2019)
കോയമ്പത്തൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു
കോയമ്പത്തൂര്‍ മധുക്കരയ്ക്ക് സമീപം ദേശീയ പാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി പോത്തനൂര്‍ മെയിന്‍ റോഡിലാണ് അപകടം. പാലക്കാട് ചിറ്റൂര്‍ വാരിയത്ത്കാട് ഗംഗാധരന്റെ മകന്‍ രമേഷ്(50), രമേഷിന്റെ മകന്‍ അമ്പാടി എന്ന ആദിഷ്(12), രമേഷിന്റെ സഹോദര ഭാര്യ മീര(37), സഹോദരന്റെ മകന്‍ ഋഷികേശ്(7) എന്നിവരാണ് മരിച്ചത്
പരിശീലനത്തിനിടെ അപകടം ; മലയാളി ഉള്‍പ്പടെ രണ്ട് സൈനികര്‍ മരിച്ചു
പൂനെ മിലിട്ടറി എജിനീയറിംഗ് കോളജില്‍ ബെയ്‌ലി പാലം നിര്‍മിക്കാനുള്ള പരിശീലനത്തിനിടെ മലയാളി ഉള്‍പ്പടെ രണ്ട് സൈനികര്‍ മരിച്ചു. പാലക്കാട് കുന്നത്തുര്‍ സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ പി കെ സജീവനാണ് മരിച്ച മലയാളി. നായ്ക് വാഗ് മോടെയാണ് അപകടത്തില്‍ മരിച്ച മറ്റൊരു സൈനികന്‍.
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച 72കാരനെയും കുടുംബത്തെയും അർധരാത്രി വീട്ടിൽ കയറി ആക്രമിച്ച് ഉത്തർപ്രദേശ് പൊലീസ്. 72കാരനായ ഹാജി ഹാമിദ് ഹസനെതിരെയാണ് യുപി പൊലീസ് അക്രമം അഴിച്ചു വിട്ടത്. ടെലഗ്രാഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
എൻആർസി യുപിഎ സർക്കാർ നയമെന്ന് ബിജെപി; ലോക്‌സഭാ രേഖ പുറത്ത് വിട്ടു
എൻആർസി യുപിഎ സർക്കാർ നയമാണെന്ന് തെളിയിക്കാൻ ലോക്‌സഭാ രേഖ പുറത്ത് വിട്ട് ബിജെപി. യുപിഎ ഭരണകാലത്താണ് ആദ്യത്തെ എൻപിആർ നടത്തിയതെന്നും എന്നാൽ ഇപ്പോൾ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എൻആർസിയിൽ കൂടുതൽ ചർച്ചയില്ലെന്ന് പറയുമ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു.
‘സിനിമാക്കാർ ഇൻകം ടാക്സ് അടക്കാതിരിക്കുന്നുണ്ടോ എന്നറിയില്ല’; സന്ദീപ് വാര്യരെ തള്ളി ശോഭാ സുരേന്ദ്രൻ
സിനിമാക്കാർ ഇൻകം ടാക്സ് അടക്കാതിരിക്കുന്നുണ്ടോ എന്ന് തനിക്കറിയില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധത്തിനിറങ്ങിയ സിനിമാ പ്രവർത്തകർക്കെതിരെ യുവമോർച്ച നേതാവ് സന്ദീപ് വാര്യർ കുറിച്ച ഫേസ്ബുക്ക് വിവാദമായ പശ്ചാത്തലത്തിലാണ് ശോഭാ സുരേന്ദ്രൻ്റെ പ്രതികരണം. താൻ ആ പോസ്റ്റ് കണ്ടിട്ടില്ലെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്കെതിരായ സമരം തകരുമെന്ന് കെ സുരേന്ദ്രൻ
പൗരത്വ നിയമഭേദഗതിക്കെതിരായ സമരം തകരുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. സമരത്തിനു പിന്നിൽ തീവ്രവാദശക്തികളും മതമൗലിക വാദികളുമാണെന്നും ഭൂരിപക്ഷത്തിൻ്റേതല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ എൻപിആർ നടത്താൻ തയ്യാറല്ലെന്ന് പറയാൻ പിണറായി വിജയന് എന്ത് അധികാരമാണ് ഉള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.
ഉറിയിൽ പാകിസ്താൻ വെടിവയ്പിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ
ഉറി സെക്ടറിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ നടത്തിയ വെടിവയ്പിന് ശക്തമായി മറുപടിയുമായി ഇന്ത്യ. ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ രണ്ട് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. പാക് അധിനിവേശ കശ്മീരിലെ ദേവ സെക്ടറിലാണ് ഇന്ത്യൻ സൈന്യം തിരിച്ചടി നടത്തിയത്. രണ്ട് സൈനികർ മരിച്ചതായി പാകിസ്താൻ സൈന്യം സ്ഥിരീകരിച്ചു.
ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കി വലയ സൂര്യഗ്രഹണം; തത്സമയ ദൃശ്യങ്ങൾ
ശാസ്ത്രലോകം കാത്തിരിക്കുന്ന നൂറ്റാണ്ടിലെ ആകാശവിസ്മയമായ വലയ സൂര്യഗ്രഹണം ആരംഭിച്ചു. രാവിലെ എട്ട് മണി മുതൽ 11 മണി വരെയാണ് സൂര്യഗ്രഹണം. ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുമ്പോൾ ചന്ദ്രബിംബം സൂര്യബിംബത്തെ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. ഭൗമചന്ദ്രപഥങ്ങൾ തമ്മിലുള്ള ചെറിയ ചെരിവ് കാരണം ഗ്രഹണങ്ങൾ അപൂർവമായി മാത്രമാണ് സംഭവിക്കുന്നത്.
ദേശീയ ജനസംഖ്യ രജിസ്റ്റർ ചോദ്യാവലി: എൻആർസിയിലെ ചോദ്യങ്ങൾ ആവർത്തിച്ചിരിക്കുന്നുവെന്ന് ആരോപണം
ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കൽ ചോദ്യാവലിയിലെ ചോദ്യങ്ങൾ വിവാദത്തിൽ. ജനസംഖ്യ രജിസ്റ്റർ, പൗരത്വ രജിസ്റ്റർ എന്നിവ രണ്ടും രണ്ടാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. പക്ഷേ ജനസംഖ്യ രജിസ്റ്റർ പുതുക്കാനായി തയാറാക്കിയ ചോദ്യങ്ങൾ പുറത്ത് വന്നപ്പോൾ സംശയങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയരുന്നു.
വലയ സൂര്യ ഗ്രഹണം ഇന്ന്; നഗ്ന നേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കരുത്
ശാസ്ത്രലോകം കാത്തിരിക്കുന്ന നൂറ്റാണ്ടിലെ ആകാശവിസ്മയമായ വലയ സൂര്യഗ്രഹണം ഇന്ന്. ഗ്രഹണം രാവിലെ എട്ട് മണി മുതൽ 11 മണി വരെയുള്ള സമയമായിരിക്കും. ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുമ്പോൾ ചന്ദ്രബിംബം സൂര്യബിംബത്തെ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. ഭൗമചന്ദ്രപഥങ്ങൾ തമ്മിലുള്ള ചെറിയ ചെരിവ് കാരണം ഗ്രഹണങ്ങൾ അപൂർവമായി മാത്രമാണ് സംഭവിക്കുന്നത്.
todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here