ഇന്നത്തെ പ്രധാന വാർത്തകൾ (29-12-2019)
പദവിക്ക് നിരക്കാത്ത രൂപത്തിലാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍
വഹിക്കുന്ന പദവിക്ക് നിരക്കാത്ത രൂപത്തിലാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണഘടന പദവി വഹിക്കുന്നവര്‍ സാധാരണഗതിയില്‍ സ്വീകരിക്കേണ്ട കീഴ്‌വഴക്കങ്ങള്‍ പരസ്യമായി ലംഘിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ലോകം ആദരിക്കുന്ന ചരിത്രകാരന്മാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചരിത്ര കോണ്‍ഗ്രസില്‍, തയാറാക്കിയ പ്രസംഗം മാറ്റി വച്ച് രാഷ്ട്രീയ പ്രസംഗം നടത്തുകയാണ് ഗവര്‍ണര്‍ ചെയ്തത്. വളരെ ചെറുപ്പത്തില്‍ എംപി ആയിരുന്ന ആളായതിനാല്‍ രാഷ്ട്രീയം പറയാതെ കഴിയില്ല എന്ന സമീപനം അപക്വമാണ്. ഇന്നലത്തെ രാഷ്ട്രീയ പ്രവര്‍ത്തനമല്ല ഇന്നത്തെ ഭരണഘടന പദവിയുടെ നിര്‍വഹണം ആവശ്യപ്പെടുന്നതെന്ന് ഗവര്‍ണര്‍ തിരിച്ചറിയണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ദ് സോറൻ സത്യപ്രതിജ്ഞ ചെയ്തു
ജാർഖണ്ഡിന്റെ പതിനൊന്നാമത്തെ മുഖ്യമന്ത്രി ഹേമന്ദ് സോറൻ സത്യപ്രതിജ്ഞ ചെയ്തു. റാഞ്ചിയിലെ മൊറാബാദി മൈതാനത്തായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. ഗവർണ്ണർ ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
പൗരത്വ നിയമ ഭേദഗതി; സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി നേതാക്കള്‍
പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി നേതാക്കള്‍. എം എസ് കുമാര്‍, ജെ ആര്‍ പദ്മകുമാര്‍ എന്നിവരായിരുന്നു ബിജെപിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here