Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (14-01-2020)

January 14, 2020
Google News 1 minute Read

കേരളത്തിൽ ലൗ ജിഹാദ് യാഥാർത്ഥ്യമെന്ന് സിറോ മലബാർ സഭ സിനഡ്

കേരളത്തിൽ ലൗ ജിഹാദ് യാഥാർത്ഥ്യമെന്ന് സിറോ മലബാർ സഭ സിനഡിന്റെ വിലയിരുത്തൽ. പ്രണയം നടിച്ച് ബ്ലാക് മെയിലിംഗ് മതപരിവർത്തനം നടക്കുന്നുണ്ട്.

അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹിയിൽ; ആംആദ്മിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആംആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹിയിൽ നിന്നും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പത്പർ ഗഞ്ചിൽ നിന്നും വീണ്ടും ജനവിധി തേടും.

നിർഭയ കേസ്; പ്രതികളുടെ തിരുത്തൽ ഹർജി തള്ളി

നിർഭയ കേസിൽ വധശിക്ഷ വിധിക്കെതിരെ പ്രതികൾ നൽകിയ തിരുത്തൽ ഹർജി സുപ്രിംകോടതി തള്ളി. പ്രതികളായ വിനയ് ശർമ, മുകേഷ് എന്നിവർ നൽകിയ തിരുത്തൽ ഹർജി സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് തള്ളിയത്.

നിർഭയ കേസ്; രാഷ്ട്രപതിക്ക് ദയാഹർജി നൽകി പ്രതി മുകേഷ് സിംഗ്

നിർഭയാ കേസ് പ്രതി മുകേഷ് സിംഗ് രാഷ്ട്രതിക്ക് ദയാഹർജി നൽകി. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ സുപ്രിംകോടതിയിൽ നൽകിയ തിരുത്തൽ ഹർജി തള്ളിയതിന് പിന്നാലെയാണ് മുകേഷ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്.

‘പ്രതിഷേധം മൗലികാവകാശം; ജുമാമസ്ജിദ് പാകിസ്താനിലല്ല’; ഡൽഹി പൊലീസിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് കോടതി

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജുമാമസ്ജിദിൽ നടന്ന പ്രതിഷേധങ്ങളിൽ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ഡൽഹി തീസ് ഹസാരി കോടതി.

ജെഎൻയു സംഘർഷം: വാട്‌സ്ആപ്പ് കൂട്ടായ്മ അംഗങ്ങളുടെ ഫോൺ കണ്ടുകെട്ടാൻ നിർദേശം

ജെഎൻയു അക്രമത്തിൽ ദൃശ്യങ്ങൾ സൂക്ഷിക്കാൻ സാമൂഹ്യ മാധ്യമങ്ങൾക്ക് ഡൽഹി ഹെക്കോടതിയുടെ നിർദേശം. വാട്‌സ്ആപ്പിനും ഗൂഗിളിനുമാണ് നിർദേശം നൽകിയത്.

ജെഎൻയു ആക്രമണം; വിസിയെ പിന്തുണച്ച് മാനവ വിഭവശേഷി മന്ത്രി

ജെഎൻയുവിലെ മുഖം മൂടി ആക്രമണത്തിൽ വിസിയെ പിന്തുണച്ച് മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ. അക്രമത്തിന് വിസി കൂട്ടുനിന്നുവെന്ന വിദ്യാർത്ഥി യൂണിയന്റെ ആരോപണം ശരിയല്ലെന്നും അദേഹം പറഞ്ഞു.

യുക്രൈൻ വിമാനം ആക്രമിച്ച സംഭവം; സൈനിക ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തെന്ന് ഇറാന്റെ സ്ഥിരീകരണം

യുക്രൈൻ വിമാനം ആക്രമിച്ച സംഭവത്തിൽ ഏതാനും സൈനിക ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി. എന്നാൽ ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

കളിയിക്കാവിളയിൽ എഎസ്‌ഐയെ കൊലപ്പെടുത്തിയ സംഭവം: മുഖ്യപ്രതികൾ പിടിയിൽ

കളിയിക്കാവിളയിൽ എഎസ്‌ഐ വിൽസനെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതികൾ പിടിയിലായി. പ്രധാന പ്രതികളായ അബ്ദുൾ ഷമീമും തൗഫീഖുമാണ് ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രതിഷേധത്തിനില്ല; നിലപാട് മാറ്റി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും

നിലപാട് മാറ്റി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രതിഷേധത്തിന് ഇല്ലെന്ന് ഇരു നേതാക്കളും ഡൽഹിയിൽ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതി സമീപിച്ച് കേരളം

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതി സമീപിച്ച് കേരളം. ഇതോടെ ഭേദഗതിക്കെതിരെ കോടതിയിൽ ഹർജി നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും കേരളം ഹർജിയിൽ പറയുന്നു.

മുത്തൂറ്റിലെ തൊഴിൽ തർക്കം പരിഹരിക്കാൻ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു

മുത്തൂറ്റിലെ തൊഴിൽ തർക്കം പരിഹരിക്കാൻ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഹൈക്കോടതി നിർദേശിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച നടത്തിയത്. പിരിച്ച് വിട്ട തൊഴിലാളികളെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരാനാണ് സിഐടിയുവിന്റെ തീരുമാനം.

സഭാതർക്കം; എറണാകുളം വെട്ടിത്തറ മോർ മിഖായേൽ പള്ളി പൊലീസ് ഏറ്റെടുത്തു

സഭാതർക്കം നിലനിന്നിരുന്ന എറണാകുളം വെട്ടിത്തറ മോർ മിഖായേൽ പള്ളി പൊലീസ് ഏറ്റെടുത്തു. പത്ത്മണിക്കൂറായി പള്ളിക്കുള്ളിൽ പ്രതിഷേധിച്ച യാക്കോബായ വിശ്വാസികളെ പുറത്തിറക്കിയ ശേഷമാണ് പള്ളി ഏറ്റെടുത്തത്.

Story Highlights- News Round Up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here