Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (26/02/2020)

February 26, 2020
Google News 1 minute Read

കോളജിൽ പഠിപ്പ് മുടക്കോ, ഘെരാവോയോ പാടില്ല; കലാലയ രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതി

കലാലയ രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. രാഷ്ട്രീയത്തിന്റെ പേരിൽ കലാലയ പ്രവർത്തനങ്ങൾ തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോളജിൽ പഠിപ്പ് മുടക്കോ, ഘെരാവോയോ, മാർച്ചോ പാടില്ലെന്നും കോടതി നിർദേശിച്ചു.

അനധികൃത സ്വത്തുസമ്പാദനക്കേസ് : ഹരികുമാറിന്റെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് 155 പവൻ സ്വർണം

അനധികൃത സ്വത്തുസമ്പാദനക്കേസിൽ വിഎസ് ശിവകുമാറിന്റെ ലോക്കർ വിജിലൻസ് പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ലെന്നാണ് സൂചന. അതേസമയം, ശിവകുമാറിൻറെ ബിനാമിയെന്ന് സംശയിക്കുന്ന ഹരികുമാറിന്റെ ലോക്കറിൽ നിന്ന് 155 പവൻ സ്വർണം അന്വേഷണ സംഘം പിടിച്ചെടുത്തു.

ഡല്‍ഹി കലാപം ; യുദ്ധകാലാടിസ്ഥാനത്തില്‍ അഭയകേന്ദ്രങ്ങള്‍ തുറക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

കലാപത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും സാന്ത്വന നടപടികളുമായി ഡല്‍ഹി ഹൈക്കോടതി. യുദ്ധകാലാടിസ്ഥാനത്തില്‍ അഭയകേന്ദ്രങ്ങള്‍ തുറക്കണമെന്ന് ജസ്റ്റിസ് എസ് മുരളീധര്‍ ഉത്തരവിട്ടു. പരുക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കണം. കേന്ദ്രസര്‍ക്കാരിലെയും ഡല്‍ഹി സര്‍ക്കാരിലെയും ഉന്നതര്‍ താഴേത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കണം. നടപടികള്‍ ഏകോപിപ്പിക്കുന്നതിന് അഡ്വ. സുബേദ ബീഗത്തിനെ നോഡല്‍ ഓഫീസറായി നിയോഗിച്ചു.

1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല; ഡല്‍ഹി കലാപത്തില്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചു

ഡല്‍ഹി കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. 1984 ലെ സിഖ് കലാപം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. കലാപം അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഡല്‍ഹി ഹൈക്കോടതി യുദ്ധകാലാടിസ്ഥാനത്തില്‍ അഭയ കേന്ദ്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു. ഡല്‍ഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപ മേഖലകള്‍ സന്ദര്‍ശിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

കലാപ കലുഷിതമായി ഡൽഹി; മരണം പതിനെട്ട്; 190 ഓളം പേർക്ക് പരുക്ക്

ഡൽഹിയിൽ കലാപം തുടരുന്നു. കലാപത്തിൽ മരിച്ചവരുടെ എണ്ണം പതിനെട്ടായി. 190 ഓളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ 56 ഓളം പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകണം; അർധരാത്രി ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

ഡൽഹിയിൽ കലാപം കലുഷിതമായ സാഹചര്യത്തിൽ അടിയന്തരമായി ഹർജി പരിഗണിച്ച് ഡൽഹി ഹൈക്കോടതി. ഇന്നലെ അർധരാത്രിയാണ് കോടതി ഹർജി പരിഗണിച്ചത്.

‘പറഞ്ഞതിൽ ഖേദമില്ല’; വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് കപിൽ മിശ്ര

വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് കപിൽ മിശ്ര. താൻ നടത്തിയ പരാമർശങ്ങളിൽ ഖേദമില്ലെന്നും ജാഫറാബാദ് ഒഴിപ്പിച്ചത് ശരിയായ നടപടിയാണെന്നും കപിൽ മിശ്ര പറഞ്ഞു.

അരവിന്ദ് കേജ്‌രിവാളിന്റെ വീടിന് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീടിന് മുന്നിൽ പ്രതിഷേധം. ജാമിഅ മില്ലിയ സർവകലാശാല വിദ്യാർത്ഥികളാണ് കേജ്‌രിവാളിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചത്.

സംസ്ഥാനത്ത് വ്യാജ സിഗരറ്റുകൾ വ്യാപകം; വിൽപന യുവാക്കളെ ലക്ഷ്യമിട്ട്

സംസ്ഥാനത്ത് രാജ്യാന്തര ബ്രാൻഡുകളുടെ പേരിൽ വ്യാജ സിഗരറ്റുകൾ സുലഭം. പ്രമുഖ പത്തോളം രാജ്യാന്തര സിഗരറ്റ് ബ്രാൻഡുകളുടെ വ്യാജ സിഗരറ്റുകളാണ് വിൽക്കുന്നത്.

story highlights- news roundup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here