Advertisement

നീന്തൽ സിലബസിൽ ഉൾപ്പെടുത്തണം; അന്ധനായ വിദ്യാർത്ഥിക്കൊപ്പം പെരിയാർ നീന്തിക്കടന്ന് അധ്യാപിക

March 5, 2020
Google News 1 minute Read

ആലുവ പെരിയാറിൽ വ്യത്യസ്തമായ പ്രതിഷേധം. നീന്തൽ പരിശീലനം അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ സിലബസിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൂർണമായും കാഴ്ച പരിമിതനായ 11 വയസുകാരനൊപ്പം പ്രധാന അധ്യാപിക പെരിയാർ കുറുകെ നീന്തിക്കടന്നു. ആലുവ സ്‌കൂൾ ഫോർ ദി ബ്ലൈൻഡിലെ പൂർണമായും കാഴ്ചയില്ലാത്ത 11 വയസുകാരൻ ഐബിൻ സി തോമസിനൊപ്പം പ്രധാന അധ്യാപിക ജിജി വർഗീസാണ് പെരിയാർ കുറുകെ നീന്തിയത്.

Read Also: മലപ്പുറം ഡിഡിഇ ഓഫിസിലെ വൈദ്യുതി ബന്ധം വിഛേദിച്ച് കെഎസ്ഇബി

അടിസ്ഥാന വിദ്യഭ്യാസത്തിൽ നീന്തൽ പരിശീലനം കൂടി ഉൾപ്പെടുത്തണമെന്നാണ് ജിജിയുടെ ആവശ്യം. പ്രളയത്തിൽ ആലുവ വിറങ്ങലിച്ചപ്പോൾ വീടുകളിലേക്ക് പോകാൻ കഴിയാതെ ആളുകൾ ബുദ്ധിമുട്ടിലായിരുന്നു. 30 കുട്ടികളുടെയും മാതാപിതാക്കളുടെയും വീട്ടിലെത്താനാകാത്തതിലെ ആശങ്കകളാണ് കാഴ്ച പരിമിതരായ തന്റെ കുട്ടികളെ നീന്തൽ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമാക്കിയതെന്ന് അധ്യാപിക ജിജി വർഗീസ് അഭിപ്രായപ്പെട്ടു.

ആലുവ അദ്വൈതാശ്രമം കടവിൽ നിന്ന് ആലുവ മണപ്പുറത്തേ്ക്കായിരുന്നു നീന്തൽ. അടിക്കടി ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളിൽ ഭിന്നശേഷിക്കാരുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള നയരൂപീകരണത്തിന് സംസ്ഥാന സർക്കാരിന്റെ പിന്തുണ ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഈ പ്രകടനങ്ങളിലൂടെ അധ്യാപികയും വിദ്യാർത്ഥിയും ആവശ്യം നേടാൻ കഴിയുമെന്ന വിശ്വാസത്തിലാണ്.

 

swimming

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here