കോഴിക്കോട്ട് അനിശ്ചിത കാലത്തേക്ക് ചിക്കൻ കടകൾ അടച്ചിടും

കോഴിക്കോട് ജില്ലയിൽ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് ചിക്കൻ കടകൾ അടച്ചിടും. പക്ഷിപ്പനി പ്രതിരോധത്തിന്റെ പേരിൽ വേങ്ങേരിയിലെയും കൊടിയത്തൂരിലും പത്ത് കിലോമീറ്റർ പരിസരത്തെയും ചിക്കൻ കടകൾ മൂന്ന് മാസത്തേക്ക് അടച്ചിടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടതിൽ പ്രതിഷേധിച്ചാണ് സമരം. കേരള സംസ്ഥാന ചിക്കൻ വ്യാപാര സമിതിയുടെതാണ് തീരുമാനം.
Read Also: ‘വിദേശത്ത് നിന്ന് എത്തുന്നവരെ ‘കൊറോണ’യെന്ന് വിളിച്ച് പരിഹസിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി
അതേസമയം, സംസ്ഥാനത്ത് കോഴിക്കോടിന് പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. മലപ്പുറം തിരൂരങ്ങാടിയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ വീട്ടിൽ വളർത്തുന്ന കോഴികളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കളക്ടർ ജാഫർ മാലിക് അറിയിച്ചു.
വനം വകുപ്പ് മന്ത്രി കെ രാജുവാണ് നിയമസഭയിൽ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പരപ്പനങ്ങാടിയിലെ 16-ാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ചത്ത ഏഴ് കോഴികളുടെ സാമ്പിൾ ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധന ഫലത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മലപ്പുറത്ത് കളക്ടറുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള ഏകദേശം നാലായിരത്തോളം പക്ഷികളെ ശനിയാഴ്ച്ച മുതൽ കൊന്ന് തുടങ്ങും.10 കിലോമീറ്റർ ചുറ്റളവിൽ പൗൾട്രി ഫാമുകൾ അടച്ചിടും. ഇറച്ചിയുടെയും മുട്ടയുടെയും വിൽപന നിരോധിക്കാനും യോഗത്തിൽ തീരുമാനിച്ചു.
chicken stalls closed due to bird flue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here