Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (04/04/2020)

April 4, 2020
Google News 1 minute Read

രാജ്യത്ത് കൊവിഡ് മരണം 62 ആയി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 478 പേർക്ക്

രാജ്യത്ത് കൊവിഡ് മരണം 62 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,547 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരടക്കം 75 പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരടക്കം 75 പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ജില്ലയിൽ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഏഴ് പേർക്ക് അടക്കമാണ് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചത്.

ശ്രീചിത്രയ്ക്ക് കൊവിഡ് 19 അന്തിമ സ്ഥിരീകരണത്തിന് അനുമതി

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയ്ക്ക് കൊവിഡ് 19 അന്തിമ സ്ഥിരീകരണത്തിന് അനുമതി. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതായി ശ്രീചിത്ര ആശുപത്രി അധികൃതർ പറഞ്ഞു.

കൊവിഡ് കണ്ടെത്താൻ പുതിയ സംവിധാനം; 45 മിനിട്ട് കൊണ്ട് ഫലമറിയാം

കൊറോണ സാന്നിധ്യം കണ്ടെത്താൻ പുതിയ സംവിധാനം. പുനെയിൽ നിർമിച്ച സംവിധാനത്തിന് ഐസിഎംആർ അംഗീകാരം നൽകി. 45 മിനിട്ട് കൊണ്ട് ഫലം അറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത.

കേരളത്തിൽ നിന്നുള്ള രോഗികൾക്ക് ഏർപ്പെടുത്തിയ വിലക്ക് കർണാടക പിൻവലിച്ചു

കേരളത്തിൽ നിന്നുള്ള രോഗികൾക്ക് മംഗളൂരുവിലെ മെഡിക്കൽ കോളജ് ആശുപത്രികളിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ജില്ല ചുമതലയുള്ള സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

കേരളത്തിന് ലോക്‌സഭാ സ്പീക്കറുടെ അഭിനന്ദനം

കേരളത്തെ അഭിനന്ദിച്ച് ലോക്‌സഭാ സ്പീക്കർ. കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങളിൽ കേരളം സ്വീകരിച്ച നടപടികൾ മാതൃകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ അഭിനന്ദിച്ചത്.

കൊല്ലത്ത് ലോക്ക് ഡൗൺ ലംഘിച്ചുവെന്നാരോപിച്ച് കായിക താരത്തിന് മർദനം

കൊല്ലത്ത് കായിക താരത്തിന് പൊലീസിന്റെ മർദനം. ലോക്ക് ഡൗൺ ലംഘിച്ചു എന്നാരോപിച്ച് സർവകലാശാല അത്‌ലറ്റിക് ചാമ്പ്യനായ ജിതിനെയാണ് മർദിച്ചത്.

തിരുവനന്തപുരത്ത് ലോക്ക് ഡൗൺ ലംഘിച്ച് പ്രാർത്ഥന; 11 പേർ അറസ്റ്റിൽ

ലോക്ക് ഡൗൺ ലംഘിച്ച് പ്രാർത്ഥന നടത്തിയ പതിനൊന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം പാലോട് ചിറ്റൂർ ജമാ അത്ത് പള്ളിയിലാണ് പ്രാർത്ഥന നടന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

‘ഇതിനും ഭേദം ശരീരം വിറ്റ് ജീവിക്കുന്നത്’; മാധ്യമപ്രവർത്തകരെ വിമർശിച്ച് യു പ്രതിഭ എംഎൽഎ

മാധ്യമ പ്രവർത്തകരെ വിമർശിച്ച് യു പ്രതിഭ എംഎൽഎ. ശരീരം വിറ്റ് ജീവിക്കുന്നതാണ് ഇതിനെക്കാൾ നല്ലതെന്നാണ് പ്രതിഭയുടെ വിമർശനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here