ബാർ കൗണ്ടറുകളിലൂടെ മദ്യം പാഴ്സലായി നൽകാൻ സർക്കാർ നീക്കം

ബാർ കൗണ്ടറുകളിലൂടെ മദ്യം പാഴ്സലായി നൽകാൻ സർക്കാർ നീക്കം. ഇതിനായി നിലവിലെ അബ്കാരി ചട്ടം ഭേദഗതി ചെയ്യും. 17നു ശേഷം മദ്യക്കടകൾക്കൊപ്പം ബാറുകളും തുറക്കാനുള്ള സാധ്യതകളാണ് സർക്കാർ പരിശോധിക്കുന്നത്. ഹോം ഡെലിവറി, മൊബൈൽ ആപ്പ് വഴി ടോക്കൺ എന്നിവയും സർക്കാരിൻ്റെ പരിഗണനയിലുണ്ട്.
Read Also: ക്യൂ ഇല്ലാതെ മദ്യം വിൽപന; പുതിയ പദ്ധതിയുമായി ബെവ്‌കോ
ലോക്ക് ഡൗൺ കാലത്ത് മദ്യശാലകൾക്കും താഴ് വീണപ്പോഴാണ് ബാർ കൗണ്ടറുകളിലൂടെ മദ്യം പാഴ്സലായി നൽകാൻ സർക്കാർ ആലോചന തുടങ്ങിയത്. എതിർപ്പുയർന്നതോടെ മരവിപ്പിച്ച നീക്കം വീണ്ടും സജീവമാക്കുകയാണ് സർക്കാർ. നിലവിലെ അബ്കാരി ചട്ടം ബാർ കൗണ്ടറിലെ പാഴ്സൽ അനുവദിക്കുന്നില്ല. ഇതിന് അബ്കാരി ചട്ടം ഭേദഗതി ചെയ്യാനുള്ള ശ്രമത്തിലാണ് സർക്കാർ. നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിച്ചേക്കും. ബിവറേജസ് ഔട്ട്ലെറ്റുകളിലെ നിരക്കിൽ ബാറുകളിൽ നിന്നും മദ്യം നൽകാനാണ് നിർദേശം. ഇത് ബാർ ഉടമകൾ അംഗീകരിക്കുമോയെന്നതാണ് സർക്കാർ ഉറ്റുനോക്കുന്നത്.
Read Also: സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ ഈ മാസം 13 ന് തുറക്കും
ബെവ്കോയുടേയും കൺസ്യൂമർഫെഡിന്റേയും ഔട്ട്ലെറ്റുകളിലെ മദ്യ വില്പനയ്ക്ക് വെർച്വൽ ക്യൂ ഏർപ്പെടുത്താനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. ഇതിനായുള്ള ആപ്പ് ഉടൻ തയാറാകും. ബാർ കൗണ്ടറുകളിൽ നിന്നു കൂടി പാഴ്സൽ നൽകിയാൽ തിരക്ക് കുറയ്ക്കാനാകുമെന്നാണ് സർക്കാരിൻ്റെ കണക്കൂകൂട്ടൽ.
ലോക്ക് ഡൗണിൽ മദ്യശാലകൾ തുറന്നതോടെ വലിയ തിരക്ക് അനുഭവപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹി സർക്കാർ ഇ ടോക്കൺ സംവിധാനം അവതരിപ്പിച്ചിരുന്നു. പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും സമാന രീതി ആവിഷ്‌കരിക്കാനൊരുങ്ങുകയാണ് ഭരണകൂടം. കേരളവും ഈ പാത തന്നെയാകും പിന്തുടരുകയെന്നാണ് റിപ്പോർട്ട്.
Story Highlights: liquor through bar counter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here