ഇന്നത്തെ പ്രധാന വാർത്തകൾ (29-05-2020)

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 33 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നു.
എംപി വിരേന്ദ്ര കുമാറിന് വിട; സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ
അന്തരിച്ച രാജ്യസഭാ എംപി വീരേന്ദ്രകുമാർ എംപിയുടെ സംസ്‌കാരം നടന്നു. പുളിയാർമലയിലെ കുടുംബശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. മകൻ സ്രെയംസ് കുമാറാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. റായ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസായിരുന്നു.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; തിരുവല്ല സ്വദേശി മരിച്ചു
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോട്ടയം തിരുവല്ല സ്വദേശി ജോഷി (65) യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടുകൂടിയാണ് മരണം സംഭവിച്ചത്. അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. 18 ാം തിയതി മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹ രോഗമുണ്ടായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായാണ് കോട്ടയത്തേക്ക് എത്തിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം ഏഴായി.
വെര്‍ച്വല്‍ ക്യൂവും ഇ – ടോക്കണും ഇല്ലാതെ എറണാകുളത്ത് തുറന്ന മദ്യ വില്‍പന നടത്തിയ ബാറിനെതിരെ നടപടി. എറണാകുളം അങ്കമാലി സൂര്യ ബാറിനെതിരെയാണ് നടപടി. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് എക്‌സൈസ് നടപടിയെടുത്തത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന അങ്കമാലി സൂര്യ ബാര്‍ എക്‌സൈസ് അടപ്പിച്ചു. ബാര്‍ മാനേജരെയും ഉടമയേയും പ്രതിചേര്‍ത്ത് കേസ് എടുത്തു. എക്‌സൈസ് ജോയിന്റ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് ബാര്‍ അടപ്പിച്ചത്.
രാജ്യത്ത് 24 മണിക്കൂറിനിടെ ഏഴായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍
രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 7466 പോസിറ്റീവ് കേസുകളും 175 മരണവും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് മരണം രാജ്യത്താകെ 4700 കടന്നു. ഇതുവരെ 4706 പേരാണ് മരിച്ചത്. രാജ്യത്ത് ആകെ പോസിറ്റീവ് കേസുകള്‍ 1,65,799 ആണ്. നിലവില്‍ 89,987 ആളുകളാണ് ചികിത്സയിലുള്ളത്. 71,105 പേര്‍ രോഗമുക്തരായി.
Story Highlights- todays news headlines may 29