ഇന്നത്തെ പ്രധാന വാർത്തകൾ (03-07-2020)
പ്രധാനമന്ത്രി ലഡാക്കിൽ; അതിർത്തിയോട് ചേർന്ന സ്ഥലത്ത് സന്ദർശനം നടത്തുന്നു
അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി. ഓൾ ഇന്ത്യ റേഡിയോ ആണ് വിവരം പുറത്തുവിട്ടത്. പുലർച്ചെ ലേ സന്ദർശിച്ച അദ്ദേഹം അതിനു ശേഷമാണ് ലഡാക്കിലേക്ക് എത്തിയത്. സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
പ്രധാനമന്ത്രി ‘ലേ’യിലെത്തി; സന്ദർശനം അപ്രതീക്ഷിതമായി
അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ലേ’യിലെത്തി. സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി അതിർത്തിയിൽ എത്തിയത്. വളരെ അപ്രതീക്ഷിതമായായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. സേനാംഗങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്നതാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം. ലേ സന്ദർശനം കഴിഞ്ഞ അദ്ദേഹം ലഡാക്കിലേക്ക് പോയെന്നാണ് വിവരം. അവിടെ പരുക്കേറ്റ സൈനികരെ സന്ദർശിക്കുന്ന അദ്ദേഹം ഇന്ത്യയുടെ സേനാവിന്യാസവും വിലയിരുത്തും.
എറണാകുളം തിരുവാങ്കുളത്ത് 6 മാസം പ്രായമായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ ക്രൂരമർദ്ദനം
എറണാകുളം തിരുവാങ്കുളത്ത് 6 മാസം പ്രായമായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ ക്രൂരമർദ്ദനം. കുട്ടിയുടെ ദേഹത്ത് പൊള്ളൽ ഏല്പിച്ചു. കുട്ടിക്ക് ക്രൂരമർദ്ദനം ഏറ്റെന്നാണ് നാട്ടുകാരുടെ പരാതി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് ശിശുക്ഷേമ സമിതിയും പൊലീസും എത്തിയിട്ടുണ്ട്. നിലവിൽ അവർ ഇവിടെ പരിശോധന നടത്തുകയാണ്. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്.
Story Highlights- todays news headlines july 03
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here