Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (19-07-2020)

July 19, 2020
Google News 1 minute Read

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തടിക്കക്കടത്ത് വെളിയത്ത്നാട് തോപ്പിൽ വീട്ടിൽ കുഞ്ഞുവീരാൻ(67) ആണ് മരിച്ചത്. കടുത്ത രക്ത സമ്മർദ്ദവും ന്യൂമോണിയയും ബാധിച്ചിരുന്നു.

കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു. നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്. 36 വയസായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ 18 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് പ്രതിസന്ധി. എട്ട് ഡോക്ടർമാർക്കടക്കം പതിനെട്ട് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനറൽ വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്ന അഞ്ച് പേർക്കും രോഗം സ്ഥിരീകരിച്ചു.

‘സഭാസമ്മേളനം ഒഴിവാക്കി പങ്കെടുക്കേണ്ട ചടങ്ങല്ല വർക്ക് ഷോപ്പ് ഉദ്ഘാടനം’; സ്പീക്കറെ വിമർശിച്ച് സി ദിവാകരൻ

സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സംരംഭത്തിന്റെ ഉദ്ഘാടകനായി പങ്കെടുത്ത സ്പീക്കർ പി ശ്രീരാമകൃഷ്ണനെ വിമർശിച്ച് സി ദിവാകരൻ എംഎൽഎ.

ശിവശങ്കറിന്റെ വിദേശ യാത്രകളിലും അന്വേഷണം

തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ വിദേശയാത്രകളിലും വിശദമായ അന്വേഷണം. ഇത് സംബന്ധിച്ച വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ച് തുടങ്ങി.

ഡൽഹിയിൽ കനത്തമഴയും വെള്ളപ്പൊക്കവും; ഒരു മരണം

ഡൽഹിയിൽ കനത്ത മഴ തുടരുന്നു. പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപംകൊണ്ടു. വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒരാൾ മരിച്ചെന്ന് റിപ്പോർട്ടുണ്ട്.

മലപ്പുറത്ത് സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ആൾക്ക് കൊവിഡ്; 300 പേർ ക്വാറന്റീനിൽ

മലപ്പുറത്ത് സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 300 ഓളം പേർ ക്വാറന്റീനിൽ. ആരോഗ്യ വകുപ്പ് അധികൃതരാണ് നിർദേശം നൽകിയത്.

Story Highlights News round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here