ഇന്നത്തെ പ്രധാന വാർത്തകൾ (25-07-2020)

todays news headlines july 25

റമീസിനെ സ്വർണക്കടത്ത് കേസിൽ പ്രതി ചേർക്കും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ നിർണായക കണ്ണി കെ ടി റമീസിനെ പ്രതി ചേർക്കാൻ എൻഐഎ. റമീസ് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് തെളിവുണ്ടെന്ന് എൻഐഎ അധികൃതർ വെളിപ്പെടുത്തി. ഇയാളുടെ പങ്ക് സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത് കേസിലെ പ്രതിയായ സന്ദീപാണ്. കൂടാതെ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്‍റെയും സന്ദീപിന്റെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്‌ന

നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്‌നയുടെ മൊഴി. സാധിക്കുമെങ്കിൽ അറ്റാഷെയെ പിടികൂടാനും സ്വപ്‌ന അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. ഓരോ തവണ സ്വർണം കടത്തുമ്പോഴും 1000 ഡോളർ വീതം അറ്റാഷെയ്ക്ക് നൽകുമായിരുന്നു. സ്വർണക്കടത്ത് പ്രശ്‌നമായപ്പോൾ അറ്റാഷെ കൈയ്യൊഴിഞ്ഞെന്നും സ്വപ്‌നയുടെ മൊഴിയിൽ വ്യക്തമാക്കുന്നു.

പാലക്കാട്ട് കൊവിഡ് മരണം

കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി. പാലക്കാട് ഇന്ന് കൊവിഡ് മൂലം ഒരാൾ മരിച്ചു. മരിച്ചത് കൊല്ലങ്കോട് സ്വദേശിനി അഞ്ജലിയാണ്. 40 വയസായിരുന്നു. പ്രമേഹ രോഗിയാണ്. തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്ന് മൂന്നാഴ്ച മുൻപാണ് നാട്ടിലെത്തിയത്.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കാസർഗോഡ് പടന്നക്കാട് സ്വദേശി നബീസ ആണ് മരിച്ചത്. 75 വയയായിരുന്നു.

സ്വർണക്കടത്ത് കേസ് പ്രതികൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക്; 11 കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞു

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ പുതിയ കണ്ടെത്തലുകളുമായി എൻഐഎ. സ്വർണം കടത്താൻ പ്രതികൾ 11 ഇടങ്ങളിൽ ഒത്തുകൂടി പദ്ധതി തയ്യാറാക്കിയെന്ന് എൻഐഎയുടെ വെളിപ്പെടുത്തൽ. പ്രതികൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക് ലഭിച്ചു. രണ്ട് ഇടത്തെ ദൃശ്യങ്ങളിൽ പ്രതികളോടൊപ്പം ശിവശങ്കറിന്റെ സാന്നിധ്യവും കണ്ടെത്തി. ഇത് എൻഐഎ പരിശോധിക്കുന്നുണ്ട്.

Story Highlights todays news headlines july 25

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top