ഇന്നത്തെ പ്രധാനവാർത്തകൾ (09/10/2020)

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ കേസ് ഡയറി സമർപ്പിച്ചു

ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കേസ് ഡയറി സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ചു. സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന വിവിധ ഹർജികളിൽ കോടതി വിധി പറയാനിരിക്കെയാണ് നടപടി.

എം. ശിവശങ്കർ കസ്റ്റംസ് ഓഫീസിൽ; ചോദ്യം ചെയ്യുന്നത് രണ്ടാം തവണ

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസിൽ ഹാജരായി. യുഎഇ കോൺസുലേറ്റ് ഈന്തപ്പഴം വിതരണം ചെയ്ത കേസിലാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യൽ.

സ്വർണക്കടത്ത് കേസ്; പ്രധാന പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടണമെന്ന് എൻഐഎ

സ്വർണക്കടത്ത് കേസിൽ പ്രധാന പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് എൻഐഎ. 90 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്നാണ് ആവശ്യം.

‘സ്ഥലത്തെത്തിയത് വസ്തു തർക്കം തീർക്കാൻ’; ആരോപണങ്ങൾ നിഷേധിച്ച് പി. ടി തോമസ് എംഎൽഎ

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് പി. ടി തോമസ് എംഎൽഎ. വസ്തു സംബന്ധമായ തർക്കം തീർക്കാനാണ് പണം പിടിച്ചെടുത്ത സ്ഥലത്ത് എത്തിയതെന്ന് പി. ടി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

‘അഞ്ച് ലക്ഷത്തിന്റെ ഹോം ലോൺ ബാധ്യത, ഒരു തരി സ്വർണമില്ല’; കെ.ടി ജലീൽ ഇഡിക്ക് നൽകിയത് 138 പേജുള്ള രേഖകൾ

മന്ത്രി കെ. ടി ജലീൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ സ്വത്ത് സംബന്ധിച്ച രേഖകൾ ട്വന്റിഫോറിന്. മണിലോണ്ടറിങ് ആക്ട് പ്രകാരമാണ് സ്വത്ത് വിവരങ്ങൾ കൈമാറുന്നതെന് ജലീൽ എൻഫോഴ്‌സ്‌മെന്റിന് നൽകിയ മറുപടിയിൽ പറയുന്നു.

ശ്രീനാരയണ ഗുരു ഓപ്പണൺ സർവകലാശാല വൈസ്ചാൻസിലർ നിയമനം; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

ശ്രീനാരയണ ഗുരു ഓപ്പണൺ സർവകലാശാല വൈസ്ചാൻസിലർ നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ വെള്ളാപ്പള്ളി നടേശൻ. മലബാറിൽ പ്രവർത്തിക്കുന്ന പ്രവാസിയെ നിർബന്ധിച്ചു കൊണ്ടു വന്നു വിസിയാക്കാൻ മന്ത്രി കെ.ടി.ജലീൽ വാശി കാണിച്ചെന്ന് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി ആരോപിച്ചു.

യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്ക് മുൻകൂർ ജാമ്യമില്ല

യുട്യൂബർ വിജയ് പി.നായരെ ആക്രമിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്ന് പേർക്ക് ജാമ്യമില്ല. ഭാഗ്യലക്ഷ്മിയെ കൂടാതെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കും മുൻകൂർ ജാമ്യമില്ല.

സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച വിളപ്പിൽശാല ഗ്രേഡ് എസ്‌ഐ മരിച്ചു

ആത്മഹത്യക്ക് ശ്രമിച്ച വിളപ്പിൽശാല ഗ്രേഡ് എസ്ആ മരിച്ചു. അമ്പലത്തിൻകാല സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

എറണാകുളത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി

എറണാകുളം ജില്ലയിൽ 3 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കടവന്ത്ര സ്വദേശിനി ഷീല പീറ്റർ, ചെല്ലാനം സ്വദേശിനി ആഗ്നസ് ഹെർമൻ, കോയിപ്പുറം സ്വദേശി പാത്തുമ്മ എന്നിവരാണ് മരിച്ചത്.

മത്സ്യത്തൊഴിലാളി നേതാവ് ടി. പീറ്റർ അന്തരിച്ചു

നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറിയും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവുമായ ടി. പീറ്റർ അന്തരിച്ചു.

Story Highlights News Round Up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top