സിപിഐഎമ്മിന്റെ ജീര്‍ണതയുടെ ആഴമാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ വീട്ടില്‍ നടക്കുന്ന റെയ്ഡ്: രമേശ് ചെന്നിത്തല

സിപിഐഎമ്മിന്റെ ജീര്‍ണതയുടെ ആഴമാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ വീട്ടില്‍ നടക്കുന്ന റെയ്‌ഡെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സമൂഹത്തിന് നല്ലത്. മയക്കുമരുന്ന് കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിച്ചത് പാര്‍ട്ടിയും, സര്‍ക്കാരും അറിയാതിരിക്കില്ലെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരണം നടത്താത്തത് ശ്രദ്ധേയമാണെന്നും രമേശ് ചെന്നിത്തല കാസര്‍ഗോഡ് പ്രതികരിച്ചു.

അതേസമയം, ബംഗളൂരു മയക്കുമരുന്ന് കേസില്‍ തിരുവനന്തപുരത്തും കണ്ണൂരിലും ഇഡിയുടെ വ്യാപക പരിശോധന നടക്കുകയാണ്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിലും സുഹൃത്തുകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തുന്നത്. മുഹമ്മദ് അനസിന്റെ ധര്‍മടത്തെ വീട്ടിലും അബ്ദുള്‍ ജബ്ബാറിന്റെ നെടുമങ്ങാട്ടെ വീട്ടിലും റെയ്ഡ് തുടരുകയാണ്. ഇഡി സംഘത്തിനൊപ്പം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്.

Story Highlights Ramesh Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top