പോത്തീസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്നത് ഗുരുതര കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം നഗരസഭ ഇന്നലെ അടച്ചുപൂട്ടിച്ച പോത്തീസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്നത് ഗുരുതര കൊവിഡ് പ്രോട്ടോള്‍ ലംഘനം. പോത്തീസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജനങ്ങള്‍ തിക്കും തിരക്കും കൂട്ടുന്നതിന്റെ ദ്യശ്യങ്ങള്‍ പുറത്തായി. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയായിരുന്നു ജനത്തിരക്ക്.
കൊവിഡ് കാലത്ത് ഞെട്ടലുണ്ടാക്കുന്നതാണ് പുറത്തുവിട്ട ദൃശ്യങ്ങള്‍. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും കുറഞ്ഞ വില പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ തന്നെ പോത്തീസില്‍ വലിയ തിരക്കാണുണ്ടായിരുന്നത്.
Read Also : പോത്തീസിൽ കുടുങ്ങിക്കിടന്ന കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റി
ഒരു വിധത്തിലുള്ള കൊവിഡ് പ്രോട്ടോകോളും പാലിക്കപ്പെട്ടില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകും. സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന കര്‍ശന നിര്‍ദേശമുണ്ടായിട്ടും അതും പാലിക്കപ്പെട്ടില്ല. മാസ്‌ക്ക് പോലും വയ്ക്കാതെ ആളുകളുണ്ടായിരുന്നുവെന്നു പരാതിയുണ്ട്.
പോത്തീസിന് പുറത്ത് ആളുകള്‍ ക്യൂ നിന്നതും നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ്. പൊലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും ഇത് പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലാഭരണകൂടം തന്നെ നേരിട്ട് ഇടപെട്ടു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് കട പൂട്ടിച്ചത്. സ്ഥാപനത്തിനെതിരെ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലടക്കം കൊവിഡ് മാര്‍ഗനിര്‍ദേശം പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പ്രത്യേക പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
Story Highlights – pothys triandrum, covid protocol, coroanvirus