ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (05-02-2021)
കെ.സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല: രമേശ് ചെന്നിത്തല
കെ.സുധാകരനെ തള്ളിപ്പറഞ്ഞുവെന്ന ആരോപണം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂര്‍ത്തിനെയും പറ്റിയാണ് അദ്ദേഹം പരാമര്‍ശിച്ചത്. അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ പൂര്‍ണ തൃപ്തനാണ്. ഈ വിവാദം ഇവിടെ അവസാനിക്കണമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ആലപ്പുഴ ബൈപാസിലെ അണ്ടര്‍ പാസേജില്‍ വിള്ളലെന്ന് പരാതി; അണ്ടര്‍പാസുകള്‍ 10 വര്‍ഷം മുന്‍പ് നിര്‍മിച്ചവ
ആലപ്പുഴ ബൈപാസിലെ അണ്ടര്‍ പാസേജില്‍ വിള്ളലെന്ന് പരാതി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. പാസേജിന് മുകളിലെ കോണ്‍ക്രീറ്റ് വിണ്ടുകീറിയ നിലയിലാണ്.
രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു
രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി. തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്.
കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള റോഡ് തടയല്‍ സമരം നാളെ
കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള റോഡ് തടയല്‍ സമരം നാളെ നടക്കും. ഡല്‍ഹി നഗരപരിധിയെ റോഡ് തടയലില്‍ നിന്ന് ഒഴിവാക്കിയതായി കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. രാജ്യവ്യാപകമായി മഹാപഞ്ചായത്ത്, കര്‍ഷക സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് സമരത്തെ കര്‍ഷക കുടുംബങ്ങളുടെ സമരമാക്കി മാറ്റാനുള്ള ഒരുക്കങ്ങളും കര്‍ഷക സംഘടനകള്‍ ആരംഭിച്ചു.
പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും.
Story Highlights – todays headlines 05-02-2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here