Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (19.02.2021)

February 19, 2021
Google News 1 minute Read

ദൃശ്യം- 2 ചോര്‍ന്നു

ഒടിടി റിലീസിന് തൊട്ടുപിന്നാലെ മോഹന്‍ലാല്‍ നായകനായ ദൃശ്യം-2 വ്യാജ പതിപ്പ് ടെലിഗ്രാമില്‍. ഇന്ന് പുലര്‍ച്ചെ ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. പിന്നാലെ രണ്ട് മണിക്കൂറിനുള്ളില്‍ ടെലിഗ്രാമില്‍ ചിത്രമെത്തി.

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു; തിരുവനന്തപുരത്ത് പെട്രോള്‍ വില 92 കടന്നു

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 90 രൂപ 36 പൈസയും ഡീസലിന് 85 രൂപ 01 പൈസയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 07 പൈസയും ഡീസലിന് 86 രൂപ 60 പൈസയുമായി.

നാസയുടെ ചൊവ്വാദൗത്യ പേടകം പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയിലിറങ്ങി

നാസയുടെ ചൊവ്വാദൗത്യ പേടകം പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം, ഇന്ന് പുലര്‍ച്ചെ 2.28നാണ് റോവര്‍ ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍ ഇറങ്ങിയത്. ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറായി പെഴ്‌സിവീയറന്‍സ്. ചൊവ്വയില്‍ ജീവന്റെ തെളിവുകള്‍ അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

ഉന്നാവോ പെണ്‍കുട്ടികളുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്

ഉന്നാവോ പെണ്‍കുട്ടികളുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. എഫ്‌ഐആറില്‍ ഐപിസി 302 പൊലീസ് ചേര്‍ത്തു. ശരീരത്തില്‍ ബാഹ്യമുറിവുകള്‍ ഇല്ലായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൈയ്യും കാലും കെട്ടിയിട്ടതിന്റെ ലക്ഷണവും ശരീരത്തില്‍ ഇല്ല. മരണകാരണം വിഷം ഉള്ളില്‍ ചെന്നാണ്. ആന്തരീകാവയവങ്ങള്‍ രാസ പരിശോധക്കയച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ അബോധാവസ്ഥയില്‍കണ്ട ബന്ധുവിനെ വീണ്ടും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചു.

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് വേഗതയേറി

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് വേഗതയേറി. ഒരു കോടിയോളം പേര്‍ക്ക് ആണ് വാക്‌സിന്‍ രാജ്യത്ത് ഇതുവരെ നല്‍കിയത്. വ്യാഴാഴ്ച മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 3,17,190 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. ഇതോടെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 98 ലക്ഷം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Story Highlights todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here