ഇന്നത്തെ പ്രധാന വാർത്തകൾ (22-03-2021)
മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
ആലുവയിൽ മന്ത്രി കെ കെ ശൈലജയുടെ പ്രചാരണത്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പെൻഷൻ വിഷയം ചർച്ച ചെയ്യാനെന്ന പേരിൽ കുടുംബശ്രീ അംഗങ്ങളെ യോഗത്തിനെത്തിക്കുന്നുവെന്നാണ് പരാതി.
മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി സുന്ദര പത്രിക പിൻവലിച്ചിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫിസർ. സുന്ദര പത്രിക പിൻവലിച്ചുവെന്ന് ഇന്നലെ ബിജെപി അവകാശപ്പെട്ടിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിനം ഇന്ന്. ഇന്ന് വൈകുന്നേരത്തോടെ ഓരോ മണ്ഡലങ്ങളിലും മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം തെളിയും.
രാജ്യത്ത് തുടർച്ചയായി കൊവിഡ് കേസുകൾ ഉയരുന്നു; വിവിധ സംസ്ഥാനങ്ങളിൽ നിയന്ത്രണം
രാജ്യത്ത് തുടർച്ചയായി കൊവിഡ് കേസുകൾ ഉയരുന്നു. നാല് മാസത്തിന് ശേഷം ഏറ്റവും ഉയർന്ന കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 40,953 പോസിറ്റീവ് കേസുകളും 188 മരണവുമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി.
Story Highlights- todays news headlines march 22
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here