ഐ.എൻ.എക്‌സ് മീഡിയ കേസ്; കോടതിയിൽ നേരിട്ട് ഹാജരാകുന്നതിന് പി. ചിദംബരത്തിന് ഇളവ്

ഐ.എൻ.എക്‌സ് മീഡിയ കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിന് പി. ചിദംബരത്തിന് ഇളവ്. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനും ഇളവ് നൽകി. ഡൽഹി സിബിഐ പ്രത്യേക കോടതിയാണ് ഇന്ന് ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകിയത്.
തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് രംഗത്താണ് ചിദംബരമുള്ളതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. വിദേശ കമ്പനികൾക്ക് സമൻസ് കൈമാറാൻ കുറഞ്ഞത് 12 ആഴ്ച വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. ഇതോടെ, ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗരേഖ പ്രകാരം സമൻസ് കൈമാറാൻ കോടതി ഇ.ഡിക്ക് അനുമതി നൽകി. കേസ് ഓഗസ്റ്റ് ഒൻപതിന് വീണ്ടും പരിഗണിക്കും.
Story Highlights: INX media case, P Chithambaram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here