റിയാദ്- കരിപ്പൂര്‍ വിമാനം അടിയന്തരമായി നെടുമ്പാശേരിയില്‍ ഇറക്കി

gold seized at Nedumbassery airport

റിയാദ്- കരിപ്പൂര്‍ വിമാനം നെടുമ്പാശേരിയില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അടിയന്തരമായി ഇറക്കിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നായിരുന്നു അടിയന്തര ലാന്‍ഡിംഗ്. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും സുരക്ഷിതരെന്നും വിവരം.

Read Also : ജെ. പി നദ്ദയ്ക്ക് നെടുമ്പാശേരിയിൽ സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്

യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനത്തിന്റെ അടിയന്തര ലാന്‍ഡിംഗിന് പൈലറ്റ് അനുമതി തേടിയത്. പുലര്‍ച്ചെ 3.10 തോട് കൂടിയാണ് സംഭവം. കോഴിക്കോട്ടെക്കുള്ള യാത്രക്കാരായിരുന്നു വിമാനത്തില്‍ അധികവും ഉണ്ടായിരുന്നത്. ഇവര്‍ക്ക് യാത്രയ്ക്ക് വേണ്ട സഹായങ്ങള്‍ ഒരുക്കുകയാണ്.

Story Highlights: nedumbassery airport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top