Advertisement

സംവിധായകൻ രഞ്ജിത്ത് കുടുംബപ്രേക്ഷകർക്കായി ഒരുക്കിയ ‘മാധവി’ ഇന്ന് ഫ്ലവേഴ്സിൽ

April 14, 2021
Google News 1 minute Read
ranjith movie madhavi flowers

കുടുംബ സദസ്സുകൾക്കായി സംവിധായകൻ രഞ്ജിത്ത് ഒരുക്കിയ ഏറ്റവും പുതിയ സിനിമ മാധവി ഇന്ന് ഫ്ലവേഴ്സിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു. നമിത പ്രമോദ് നായികയായെത്തുന്ന മാധവി എന്ന സിനിമ രാത്രി ഒമ്പത് മണിക്ക് സംപ്രേക്ഷണം ചെയ്യും.

ഒരു വീടിൻ്റെ അകത്തളത്തിൽ സംഭവിക്കുന്ന കഥയാണ് മാധവിയുടെ ഇതിവൃത്തം. സ്ത്രീ പ്രാമുഖ്യമുള്ള സിനിമ പ്രധാനമായും കുടുംബ സദസ്സുകളെയാണ് ലക്ഷ്യം വെക്കുന്നത്. നായികാ പ്രാധാന്യമുള്ള സിനിമയിൽ നമിതാ പ്രമോദും ശ്രീലക്ഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നതും ഒരു വനിതയാണെന്നതും സിനിമയെ കൂടുതൽ സ്ത്രീ പക്ഷത്തേക്ക് ചേർത്ത് നിർത്തുന്നു.

കൊവിഡ് കാലത്ത് സിനിമ സംഭവിക്കുന്ന രൂപഭാവ വ്യത്യാസങ്ങളുടെ മറ്റൊരു പരീക്ഷണം കൂടിയാണ് മാധവി. തീയറ്ററുകളും സിനിമാ പ്രവർത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് മാധവി സംഭവിച്ചത്. സംവിധായകൻ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ക്യാപിറ്റോൾ തിയറ്റേഴ്‌സും കപ്പ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജേക്സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ആനന്ദം എന്ന ചിത്രത്തിലൂടെ പരിചിതനായ അരുൺ കുര്യൻ, കുക്കു പരമേശ്വരൻ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നു.

Story Highlights: ranjith movie madhavi today in flowers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here