Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (18-04-2021)

April 18, 2021
Google News 1 minute Read

തൃശൂർ പൂരം നടത്തിപ്പ്; അന്തിമ തീരുമാനം നാളെ

തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം നാളെ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

തൃശൂർ പൂരത്തിനുള്ള പ്രവേശന പാസ് തിങ്കളാഴ്ച മുതൽ

തൃശൂർ പൂരത്തിനുള്ള പ്രവേശന പാസ് തിങ്കളാഴ്ച മുതൽ ലഭിക്കും. കൊവിഡ് ജാഗ്രത പോർട്ടലിൽ നിന്ന് രാവിലെ പത്ത് മണി മുതൽ പാസ് ഡൗൺലോഡ് ചെയ്യാം.

മന്ത്രി ജി. സുധാകരന്റെ സ്ത്രീ വിരുദ്ധ പരാമർശം; കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ച് പരാതിക്കാരി

മന്ത്രി ജി. സുധാകരനെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരി. മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

ജി. സുധാകരനെതിരായ പരാതിയിൽ നടപടിയില്ല; സ്റ്റേഷൻ പരിധിയിൽ അവ്യക്തതയെന്ന് പൊലീസ് വാദം

മന്ത്രി ജി. സുധാകരനെതിരായ മുൻ പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസിന്റെ തുടർ നടപടികൾ മരവിച്ച നിലയിൽ. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ മെല്ലെപ്പോക്ക്. വസ്തുതാ അന്വേഷണം നടത്തിയ ആലപ്പുഴ സൗത്ത് പൊലീസ് പരാതി അമ്പലപ്പുഴയിലേക്ക് തിരികെ കൈമാറി.

രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 2,61,500 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഒറ്റയടിക്ക് 26,808 രോഗികളാണ് വർധിച്ചത്.

കൊവിഡ്: എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ. മാർക്കറ്റുകളിൽ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

കത്വ ഫണ്ട് വെട്ടിപ്പ് ആരോപണം; ഇഡി അന്വേഷിക്കും

കത്വ ഫണ്ട് വെട്ടിപ്പ് ആരോപണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മുൻ ജനറൽ സെക്രട്ടറി സികെ സുബൈറിന് ഇഡി സമൻസ് അയച്ചു.

‘രമൺ ശ്രീവാസ്തവയെ കരുണാകരനെ അടിക്കാനുള്ള വടിയാക്കി; മറിയത്തേയും ഫൗസിയയേയും മർദിച്ചു’ ഐ.എസ്.ആർ.ഒ കേസിൽ നിർണായക വെളിപ്പെടുത്തൽ

ഐ.എസ്.ആർ.ഒ ചാരക്കേസിൽ കെ.കരുണാകരനെ അടിക്കാനുള്ള വടിയായി രമൺ ശ്രീവാസ്തവയെ വലിച്ചിഴച്ചുവെന്ന് മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും അഭിഭാഷകനായിരുന്ന പ്രസാദ് ഗാന്ധി.

മാലിന്യമുണ്ടാക്കുന്നവരിൽ നിന്ന് പ്രതിമാസം യൂസർഫീ ഈടാക്കാൻ സർക്കാർ നിർദേശം

സംസ്ഥാനത്ത് മാലിന്യമുണ്ടാക്കുന്നവരിൽ നിന്ന് പ്രതിമാസം യൂസർഫീ ഈടാക്കണമെന്ന് സർക്കാർ നിർദേശം. മാലിന്യം ഉപയോഗിച്ച് ഭൂമി നികത്താൻ അനുവദിക്കില്ല.

ചെരുപ്പ് കടിച്ചതിന് വളർത്തുനായയെ കെട്ടിവലിച്ചു; ഉടമ അറസ്റ്റിൽ

വളർത്തുനായയെ റോഡിലൂട കെട്ടിവലിച്ചയാൾ അറസ്റ്റിൽ. മലപ്പുറം കരുനെച്ചി സ്വദേശി സേവ്യറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെരുപ്പ് കടിച്ച് കേടുവരുത്തിയതു കൊണ്ടാണ് ഇയാൾ നായയെ സ്‌കൂട്ടറിനു പിന്നിൽ കെട്ടിവലിച്ചത്.

ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവച്ചു

ഏപ്രിൽ അവസാന വാരം നടത്താനിരുന്ന ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവച്ചു. 27,28,30 ദിവസങ്ങളിൽ നടത്താനിരുന്ന രണ്ടാം ഘട്ട പരീക്ഷകളാണ് മാറ്റിവച്ചത്.

Story Highlights: todays headline

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here