കടബാധ്യത മൂലമുള്ള ടെൻഷനാണ് കൊലപാതകത്തിന് കാരണം : സിറ്റി പൊലീസ് കമ്മീഷണർ

police commissioner about vaiga death

സനൂ മോഹൻ തന്നെയാണ് മകളെ കൊന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ. കുറച്ച് കൂടി തെളിവ് ശേഖരിക്കണമെന്നും കമ്മീഷ്ണർ പറയുന്നു,

കടബാധ്യത മൂലമുള്ള ടെൻഷനാണ് കൊലപാതകത്തിന് കാരണം. മകളെ തനിച്ചാക്കി പോകാൻ തോന്നിയില്ലെന്ന് സനൂ മോഹൻ പറഞ്ഞു. മൂന്നാമൊതാരാൾ കൃത്യത്തിൽ ഇല്ലെന്ന് കമീഷണർ കൂട്ടിച്ചേർത്തു.

വാളയാർ ചെക്ക് പോസ്റ്റിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് സനു മോഹനെതിരായ ആദ്യ തെളിവ്. ഒരുപാട് സ്ഥലങ്ങൾ സഞ്ചരിച്ച ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നിരവധി പേരെ ചോദ്യം ചെയ്തുവെന്നും കമ്മീഷ്ണർ കൂട്ടിച്ചേർത്തു.

രണ്ട് സംസ്ഥാനങ്ങൾ സഞ്ചരിച്ചിട്ടുണ്ട് സനൂ മോഹൻ. ഫ്ളാറ്റിലെ രക്തകറയുടെ പരിശോധന ഫലം കിട്ടിയിട്ടില്ല. 14 ദിവസം സനൂ മോഹനെ കസ്റ്റഡിയിൽ വാങ്ങുമെന്നും കമ്മീഷ്ണർ അറിയിച്ചു.

Story Highlights: police commissioner about vaiga death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top