കാലടി സർവകലാശാല നിയമന വിവാദം; വൈസ് ചാൻസിലർക്കെതിരെ പരാതിയുമായി സിൻഡിക്കേറ്റ് അംഗം

കാലടി സർവകലാശാലയിലെ നിയമന വിവാദത്തിൽ വൈസ് ചാൻസിലർക്കെതിരെ പരാതിയുമായി സിൻഡിക്കേറ്റ് അംഗം. സംസ്കൃതം ജനറൽ വിഭാഗം അധ്യാപക നിയമനം നിയമവിരുദ്ധമെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. പിസി മുരളീമാധവൻ ആരോപിക്കുന്നു. സ്ക്രൂട്ടിനി കമ്മിറ്റിയുടെ തീരുമാനങ്ങൾ അട്ടിമറിച്ചാണ് സിൻഡിക്കേറ്റ് യോഗം നിയമനത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡോ. പിസി മുരളീമാധവൻ ഗവർണർക്ക് പരാതി നൽകി. ലൈബ്രേറിയന്മാരെ അക്കാദമിക് സ്റ്റാഫായി നിയമിക്കാൻ നീക്കമെന്നും ആരോപണമുണ്ട്. പ്രതിഷേധത്തിൻ്റെ ഭാഗമായി ബുധനാഴ്ച നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഡോ. പിസി മുരളീമാധവൻ 24നോട് പറഞ്ഞു.
Story highlights: syndicate member criticizes kalady university vice chancellor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here