20
Jun 2021
Sunday

ഇന്നത്തെ പ്രധാന വാർത്തകൾ (23-05-2021)

കുഞ്ഞാലിക്കുട്ടി ആദ്യം നല്ല മനുഷ്യനാകാൻ നോക്ക്; രോഗം ഇടതുപക്ഷ അലർജിയാണെന്ന് എം. വി ജയരാജൻ

പി.കെ കുഞ്ഞാലിക്കുട്ടിയുടെ ന്യൂനപക്ഷ ക്ഷേമം ലക്ഷ്യം വയ്ക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടിക്ക് ഇടതുപക്ഷത്തോട് അലർജിയാണെന്നും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ആദ്യം നല്ല മനുഷ്യനാകാൻ നോക്ക്, എന്നിട്ട് മതി ന്യൂനപക്ഷത്തിന് വേണ്ടി വാദിക്കാനെന്നും ജയരാജൻ പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനം; ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സന്തോഷമെന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സന്തോഷമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം അംഗീകരിക്കുന്നു. യുഡിഎഫിനെ ശക്തമാക്കാന്‍ വി ഡി കഴിയട്ടെയെന്ന് ആശംസിക്കുന്നു. വലിയ വെല്ലുവിളി നിറഞ്ഞ സന്ദര്‍ഭമാണ്. കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണം.

കേരളത്തില്‍ നിന്നെത്തിയ ബസുകള്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന് അസം

അസമിലേക്ക് അതിഥി തൊഴിലാളികളെയും കൊണ്ടുപോയ കേരള ബസുകള്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന് അസം സര്‍ക്കാര്‍. ഏജന്റുമാര്‍ കബളിപ്പിച്ചതിനാല്‍ 400ഓളം ബസുകളാണ് കുടുങ്ങിക്കിടക്കുന്നത്. പത്ത് ദിവസം സമയം നല്‍കിയ സര്‍ക്കാര്‍, അല്ലെങ്കില്‍ ബസുകള്‍ സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് 24 മണിക്കൂറിനിടെ 2.4 ലക്ഷം കൊവിഡ് കേസുകള്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 240842 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 3741 മരണങ്ങളുമുണ്ടായി. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് പ്രതിദിന രോഗികള്‍ കൂടുതലുള്ളത്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചവര്‍ 399266 പേരാണ്.

ന്യൂനപക്ഷ അവകാശങ്ങളില്‍ ക്രൈസ്തവ സഭയ്ക്ക് ആശങ്കയുണ്ട്; ബിഷപ് ജോസഫ് കരിയില്‍

ന്യൂനപക്ഷ അവകാശങ്ങളില്‍ ക്രൈസ്തവ സഭയ്ക്ക് ആശങ്കയുണ്ടെന്ന് ബിഷപ് ജോസഫ് കരിയില്‍. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ ആരും ബഹളം വയ്ക്കണ്ടെന്നും ലത്തീന്‍ സഭ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടതിന് ശേഷം സഭ നിലപാട് വ്യക്തമാക്കും. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനസമ്മിതി കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ബിഷപ് ജോസഫ് കരിയില്‍ ട്വിന്റിഫോറിനോട് പറഞ്ഞു.

ലതിക സുഭാഷ് എൻസിപിയിലേക്ക്

മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ് എൻസിപിയിലേക്ക്. എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയുമായി ലതിക സുഭാഷ് ചർച്ച നടത്തി. രണ്ട് ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കും

ബ്ലാക്ക് ഫംഗസ് ബാധ നിസാരമായി കാണരുതെന്ന് കേന്ദ്ര വിദഗ്ധ സമിതി

ബ്ലാക്ക് ഫംഗസ് ബാധയില്‍ കര്‍ശന മുന്നറിയിപ്പുകളുമായി കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സമിതി. രോഗത്തെ നിസാരമായി കാണരുതെന്നും സ്വയം ചികിത്സ അപകടകരമാണെന്നും വൈദ്യ സഹായം ഉറപ്പാക്കണമെന്നും സമിതി അധ്യക്ഷന്‍ ഡോ.ഗുലേറിയ അറിയിച്ചു.

മലപ്പുറം ജില്ല ഇന്ന് പൂര്‍ണമായി അടച്ചിടും

അതിതീവ്ര കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ല ഇന്ന് പൂര്‍ണമായും അടച്ചിടും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവ് അനുവദിക്കുക. ചരക്ക് ഗതാഗതത്തിന് തടസമില്ല. മലപ്പുറത്ത് നിയന്ത്രണം കര്‍ശനമാക്കുമെന്നും കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Story Highlights: Today’s Headlines, News Round Up

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top