കാട്ടാക്കടയിൽ വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ച സംഭവം; വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ

തിരുവനന്തപുരം കാട്ടാക്കടയിൽ വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ചെന്ന പരാതിയിൽ വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ. ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്മേൽ റേഞ്ച് ഡി ഐ ജി ആണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തത്.
കാട്ടാക്കട അഞ്ചുതെങ്ങിൻമൂടിലെ ക്ഷേത്ര പരിസരത്തിരുന്ന നാല് പ്ലസ് വൺ വിദ്യാർത്ഥികൾക്കാണ് പൊലീസിന്റെ മർദ്ദനമേറ്റത്. സംഭവം വിവാദമായാതോടെ ബാലാവകാശ കമ്മീഷനടക്കം ഇടപെടുകയും,കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിയോടും,റൂറൽ എസ്.പിയോടും റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു.ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിന്റെ നിർദ്ദേശപ്രകാരം കാട്ടാക്കട ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വീഴ്ച് സംഭവിച്ചുവെന്ന് കണ്ടെത്തിയത്.കുട്ടികൾ കൂട്ടം കൂടിയിരുന്ന് ലഹരി ഉപയോഗിക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്നു സംഭവസ്ഥലത്തെത്തിയെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിൽ എടുത്തപ്പോൾ ജാഗ്രത കാണിയ്ക്കാതിരുന്നത് വീഴ്ചയെന്നാണ് അന്വേഷണ റിപ്പോർട്ടിലെ വിലയിരുത്തൽ.കുട്ടികളെ കട്ടിയുള്ള കേബിൾ വയറുപയോഗിച്ചു മർദിച്ചുവെന്നും പരാതിയുണ്ടായിരുന്നു.ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്മേൽ റേഞ്ച് ഡി ഐ ജി പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു.റിപ്പോർട്ട് പരിശോധിച്ചു വരുന്നതായി ദക്ഷിണമേഖല ഐജി വിശദീകരിച്ചു.
Story Highlights: action against kattakkada police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here