ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (23-06-2021)
കൊല്ലത്തെ വിസ്മയയുടെ മരണത്തില്‍ ശക്തമായ തെളിവുണ്ടെന്ന് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി. കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കും.
അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് വിസ്മയയുടെ പിതാവ്
ശൂരനാട് ആത്മഹത്യ ചെയ്ത വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് പിതാവും സഹോദരനും. അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയും വിശ്വാസവുമുണ്ടെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
വിസ്മയയെ മുന്‍പ് കിരണ്‍ മര്‍ദിച്ച കേസില്‍ പുനഃരന്വേഷണം വേണമെന്ന് കുടുംബം. ജനുവരിയിലാണ് വിസ്മയയെ വീട്ടില്‍വച്ച് കിരണ്‍ മര്‍ദിച്ചത്. പുനഃരന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ അറിയിച്ചു.
‘വിസ്മയയെയും സഹോദരന്‍ വിജിത്തിനേയും കിരണ്‍ മര്‍ദിച്ചത് കണ്ടിരുന്നു’; ദൃക്‌സാക്ഷിക്ക് പറയാനുള്ളത്
കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ ഭര്‍ത്താവ് കിരണ്‍ മുന്‍പ് മര്‍ദിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. വിസ്മയയെയും സഹോദരന്‍ വിജിത്തിനേയും കിരണ്‍ മര്‍ദിച്ചത് കണ്ടിരുന്നുവെന്ന് പ്രദേശത്തെ കോഴിക്കടയിലെ ജീവനക്കാരനായ അല്‍ അമീന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
സി. കെ ജാനുവിന് 25 ലക്ഷം രൂപ നല്‍കിയത് ആര്‍എസ്എസ് അറിവോടെയെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവിട്ട് പ്രസീത അഴീക്കോട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണമാണ് പ്രസീത പുറത്തുവിട്ടത്.
ശതകോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിജയ് മല്യ, മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
രാജ്യത്ത് 40 ഡെല്‍റ്റ പ്ലസ് കേസുകള്‍
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് നാല്‍പത് ഡെല്‍റ്റ പ്ലസ് കേസുകള്‍. കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.
Story Highlights: News round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here