03
Aug 2021
Tuesday

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (01-07-2021)

സംസ്ഥാനത്ത് 12,868 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.3; മരണം 124

കേരളത്തില്‍ ഇന്ന് 12,868 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കടയ്ക്കാവൂര്‍ പോക്‌സോ കേസ്; പൊലീസ് സ്റ്റേഷനില്‍ വച്ച് മോശമായ പെരുമാറ്റം നേരിട്ടുവെന്ന് കുട്ടിയുടെ അമ്മ

കടയ്ക്കാവൂര്‍ പീഡനക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് മോശമായ പെരുമാറ്റം നേരിട്ടുവെന്ന് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട്. സ്റ്റേഷനില്‍ വച്ച് താന്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടു. മകനെ വിട്ടുകിട്ടാന്‍ വേണ്ടിയാണ് കള്ളക്കേസ് ഉണ്ടാക്കിയത്. കുട്ടിയെ കൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് എസ്‌ഐ പറഞ്ഞിരുന്നു. വ്യാജ എഫ്‌ഐആറാണ് ഹാജരാക്കിയത്.

തിരുവനന്തപുരത്ത് വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമമെന്ന് പരാതി

തിരുവനന്തപുരം വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമമെന്ന് പരാതി. തിങ്കളാഴ്ച രാത്രി തിരുവമ്പാടി ബീച്ചിൽ നടക്കാനിറങ്ങിയ വനിതകൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. യു.കെ, ഫ്രാൻസ് സ്വദേശിനികളായ മൂന്ന് പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇടുക്കിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത നിലയിൽ; കടക്കെണിയെ തുടർന്നെന്ന് ഭാര്യ

ഇടുക്കിയിൽ ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാമ്പാടുംപാറയിലാണ് സംഭവം. നെല്ലിപ്പാറ സ്വദേശി സന്തോഷ് (45) ആണ് മരിച്ചത്. കടക്കെണിയെ തുടർന്നാണ് ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് സന്തോഷിന്റെ ഭാര്യ ഗീത പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി

കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ വീകേന്ദ്രീകൃത ഓൺലൈൻ സംവിധാനം സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരണപ്പെട്ടാൽ ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കിൽ ആശുപത്രി സൂപ്രണ്ടോ മരണം സംബന്ധിച്ച റിപ്പോർട്ട് ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഷീൽഡിന് അംഗീകാരം

എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഷീൽഡിന് അംഗീകാരം. ജർമനി, സ്ലോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലാൻഡ്, സ്‌പെയ്ൻ, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങളാണ് കോവിഷീൽഡിന് ‘ഗ്രീൻ പാസ്’ നൽകിയത്. രണ്ട് ഡോസ് കൊവിഷീൽഡ് വാക്‌സിനെടുത്തവർക്ക് ഇനി ഈ രാജ്യങ്ങളിൽ പോകാം. ക്വാറന്റീനിൽ കഴിയേണ്ട ആവശ്യം വരില്ല.

സൈകോവ്-ഡി വാക്‌സിന് അടിയന്തര ഉപയോഗ അനുമതിക്കായി ഡിസിജിഐയെ സമീപിച്ച് സൈഡസ് കാഡില

തങ്ങൾ വികസിപ്പിച്ച വാക്‌സിന്റെ അടിയന്തര ഉപയോഗ അനുമതിക്കായി ഡിസിജിഐയെ സമീപിച്ച് സൈഡസ് കാഡില. 12 വയസിന് മുകളിലുള്ളവർക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ സാധിക്കുന്ന വാക്‌സിനാണ് ഇത്.

കൊടകര കള്ളപ്പണ കവർച്ചാകേസ്; രണ്ട് പേർ കൂടി പിടിയിൽ

കൊടകര കള്ളപ്പണ കവർച്ചാകേസിൽ രണ്ട് പേർ കൂടി പിടിയിൽ. 15ആം പ്രതി ഷിഗിൽ, ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച റാഷിദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുപ്പത്തിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 22 ആയി. പത്തരയോടെ ഇവരെ തൃശൂരിൽ എത്തിക്കും.

ഐഎസ്ആർഒ കേസ് : നമ്പി നാരായണന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ നമ്പി നാരായണന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. പ്രതികളെ ചോദ്യം ചെയ്യുന്നതിനൊപ്പമാകും നടപടി. ചോദ്യം ചെയ്യലിനിടെ നമ്പി നാരായണനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുകൊണ്ടെയെടുക്കും.

കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ലോൺ അടച്ചിരുന്നത് അർജുൻ : ഡിവൈഎഫ്‌ഐ മുൻ നേതാവ് സജേഷ്

കള്ളക്കടത്തിന് ഉപയോഗിച്ച കാർ തന്റെ പേരിലെങ്കിലും ലോൺ അടച്ചു കൊണ്ടിരുന്നത് അർജുന്ന് എന്ന് ഡിവൈഎഫ്‌ഐ മുൻ നേതാവ് സജേഷിന്റെ മൊഴി. അർജുന് സിബിൽ സ്‌കോർ കുറവായതു കൊണ്ടാണ് തന്റെ പേരിൽ കാർ എടുത്തതെന്നും അർജുന്റെ സ്വർണക്കള്ളക്കടത്ത് ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സജേഷ് മൊഴി നൽകി.

കൊച്ചി മെട്രോ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും

കൊച്ചി മെട്രോ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും. രാവിലെ 8 മണിക്ക് ആലുവയിൽ നിന്നാണ് സർവീസ് തുടങ്ങുന്നത്. രാത്രി 8 മണി വരെയാകും സർവീസ്.

കൊവാക്‌സിനും കൊവിഷീൽഡും അംഗീകരിക്കണം; യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ട് ഇന്ത്യ

കൊവാക്‌സിനും കൊവിഷീൽഡും അംഗീകരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന യൂറോപ്യൻ യൂണിയന്റെ വാക്‌സിൻ പാസ്‌പോർട്ട് നയത്തിൽ കൊവിഷീൽഡും കൊവാക്‌സിനും ഉൾപ്പെട്ടിരുന്നില്ല. ഇത് ഈ വാക്‌സിനുകൾ സ്വീകരിച്ച ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഔദ്യോഗികമായി വാക്‌സിനുകൾ അംഗീകരിക്കണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്.

Story Highlights: todays headlines, news round up

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top