Advertisement

വനിതാ ക്രിക്കറ്റർമാർക്ക് ശമ്പളം കുറവ്; ഹണ്ട്രഡിനെതിരെ വിമർശനം ശക്തം

July 20, 2021
Google News 2 minutes Read
Hundred criticism disparity pay

ആരംഭിക്കാൻ രണ്ട് ദിവസം മാത്രം അവശേഷിക്കെ ‘ദി ഹണ്ട്രഡ്’ ടൂർണമെൻ്റിനെതിരെ വിമർശനം ശക്തം. ടൂർണമെൻ്റിൽ പങ്കെടുക്കുന്ന വനിതാ താരങ്ങൾക്ക് നൽകുന്നത് പുരുഷ ക്രിക്കറ്റർമാർക്ക് നൽകുന്നതിനെക്കാൾ കുറഞ്ഞ ശമ്പളമാണ് എന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് വിമർശനം ഉയർന്നത്. വനിതാ താരങ്ങൾ തന്നെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെതിരെ രംഗത്തെത്തിയത്.

പുരുഷ ക്രിക്കറ്റർമാരെ അപേക്ഷിച്ച് വനിതാ ക്രിക്കറ്റർമാർ മറ്റ് പല ജോലികളും ചെയ്യുന്നവരാണ്. കൂടുതൽ മത്സരങ്ങളും അവസരങ്ങളും ഇല്ലാത്തതിനെ തുടർന്നാണ് വനിതാ ക്രിക്കറ്റർമാർ പാർട്ട് ടൈം ക്രിക്കറ്റർമാരായി തുടരുന്നത്. ദി ഹണ്ട്രഡിൽ പങ്കെടുക്കുമ്പോൾ തങ്ങളുടെ മറ്റ് ജോലികൾ ചെയ്യാൻ അവർക്ക് കഴിയില്ല. എന്നാൽ, ടൂർണമെൻ്റിൽ നിന്ന് അവർക്ക് ലഭിക്കുന്ന തുക വളരെ കുറവാണ്.

Read Also: ദി ഹണ്ട്രഡിൽ നിന്ന് കൂടുതൽ താരങ്ങൾ പിന്മാറുന്നു; റസലും പൊള്ളാർഡും കളിക്കില്ല

ദി ഹണ്ട്രഡിൽ കളിക്കുന്ന പുരുഷ താരങ്ങൾ 25 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ ലഭിക്കുമ്പോൾ വനിതാ താരങ്ങൾക്ക് 4 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ മാത്രമാണ് ശമ്പളം.

ദി ഹണ്ട്രഡിൻ്റെ ഒരു ഇന്നിംഗ്സിൽ പരമാവധി എറിയുക 100 പന്തുകളാണ്. ഓവറുകൾ ഇല്ല. പകരം, പന്തുകൾ മാത്രമാണ് ഉള്ളത്. അഞ്ച് പന്തുകൾ എറിഞ്ഞ് കഴിയുമ്പോൾ അമ്പയർ ‘ഫൈവ്’ വിളിക്കുകയും ഒരു വെള്ള കാർഡ് ഉയർത്തിപ്പിടിക്കുകയും ചെയ്യും. അഞ്ച് പന്തുകളുടെ രണ്ട് സെറ്റുകൾ ഒരു എൻഡിൽ നിന്ന് എറിയാം. വേണമെങ്കിൽ ഒരു ബൗളർക്ക് തന്നെ ഈ 10 പന്തുകൾ തുടർച്ചയായി എറിയാം. ഒരു ബൗളർക്ക് പരമാവധി എറിയാനാവുന്നത് 20 പന്തുകളാണ്.

ലിംഗനിക്ഷ്പക്ഷതയ്ക്കായി ബാറ്റ്സ്മാൻ എന്നതിനു പകരം പുരുഷ-വനിതാ ടീമുകളിലെ താരങ്ങൾ ബാറ്റർ എന്നാണ് അറിയപ്പെടുക. ഫീൽഡർ പിടിച്ച് ബാറ്റർ പുറത്താവുന്ന ഘട്ടങ്ങളിൽ ക്രോസ് ചെയ്താലും ബാറ്റ് ചെയ്യുക പുതിയ ബാറ്റർ ആയിരിക്കും. നോ ബോളുകൾക്ക് രണ്ട് റൺസ് വീതം ലഭിക്കും.

Story Highlights: The Hundred criticism disparity pay women cricketers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here