മൂന്നാറിൽ അഞ്ച് കിലോ ആംബർഗ്രിസുമായി അഞ്ചുപേർ പിടിയിൽ

ഇടുക്കി മൂന്നാറിൽ അഞ്ച് കിലോ ആംബർഗ്രിസുമായി അഞ്ചുപേർ വനംവകുപ്പിന്റെ പിടിയിൽ. മൂന്നാറിലെ ലോഡ്ജിൽ വച്ച് ആംബർഗ്രിസ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. പിടിച്ചെടുത്ത ആംബർഗ്രിസിന് അഞ്ചുകോടി രൂപ വിലവരുമെന്നാണ് നിഗമനം.
തമിഴ്‌നാട് സ്വദേശികളുടെ നേതൃത്വത്തിൽ മൂന്നാറിൽ വച്ച് ആംബർഗ്രിസ് കൈമാറുന്നുവെന്ന രഹസ്യവിവരം വനം വകുപ്പ് വിജിലൻസ് വിഭാഗത്തിന് ലഭിച്ചു. ഇതെതുടർന്ന് വിജിലൻസ് സംഘവും, മൂന്നാർ റേഞ്ചറുടെ നേതൃത്യത്തിലുള്ള സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
Read Also: എന്താണ് ആംബർഗ്രിസ് ? എന്തുകൊണ്ടാണ് ഇത്ര വില ? [24 Explainer]
പഴയ മൂന്നാർ സ്വദേശി മുനിയസ്വാമി, സഹോദരൻ മുരുകൻ, തമിഴ്‌നാട് വത്തലഗുണ്ട് സ്വദേശി രവികുമാർ, തേനി സ്വദേശികളായ വേൽമുരുകൻ, സേതു എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നു പിടിച്ചെടുത്ത ആംബർഗ്രിസിന് വിപണിയിൽ അഞ്ചുകോടി രൂപ വിലമതിപുള്ളതാണ് . പ്രതികൾക്ക് ആംബർഗിസ് ലഭിച്ചതു സംബന്ധിച്ചും ആർക്കാണ് കൈമാറാൻ കൊണ്ടുവന്നതെന്നും അറിയാൻ അന്വേഷണം ആരംഭിച്ചു.
Story Highlights: 5kg ambergris munnar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here