ദിവസവരുമാനം 400 രൂപ മാത്രം; വാക്‌സിനേഷൻ സർട്ടിഫിക്കേറ്റില്ലെന്ന കാരണത്താൽ പൊലീസ് പിഴയായി ഈടാക്കിയത് 500 രൂപ

ജീവിതം- 7
400 രൂപ മാത്രം ദിവസവരുമാനമുള്ള യുവാവിൽ നിന്ന് കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കേറ്റില്ലെന്ന കാരണത്താൽ അഞ്ഞൂറ് രൂപ പിഴ ഈടാക്കി പൊലീസ്. കോഴിക്കോട് ചേമഞ്ചേരിയിലാണ് സംഭവം. ട്വന്റിഫോർ പരമ്പര ‘പൂട്ടിപ്പോയ ജീവിതം’ തുടരുന്നു..
പതിവുപോലെ ചേമഞ്ചേരിയിൽ നിന്ന് കൊളത്തറയിലുള്ള ഗോഡൗണിലെ ജോലി സ്ഥലത്തേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്നു മിഥുൻ. ദേശീയപാതയിൽ എലത്തൂർ പൊലീസ് സ്റ്റേഷന്റെ മുൻപിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസുകാർ മിഥുനെ കൈകാണിച്ച് നിറുത്തിച്ചു. വാക്‌സിൻ എടുത്തോ എന്ന് പൊലീസ് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ പൊലീസ് സ്റ്റേഷനിലേക്ക് വണ്ടി കൊണ്ടുപോയി. 500 രൂപ പിഴയടച്ചില്ലെങ്കിൽ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കേസെടുത്താൽ പിഴ 2000 രൂപയാകുമെന്നും പൊലീസ് പറഞ്ഞു. ദിവസവരുമാനമായ 400 രൂപയിൽ 100 രൂപ പെട്രോളിനും മിച്ചം ലഭിക്കുന്നത് ഭക്ഷണത്തിനുമായാണ് മുഥുൻ ഉപയോഗിക്കാറ്. ഈ പണമാണ് പൊലീസ് പിഴയായി വാങ്ങിയതെന്ന് മിഥുൻ ട്വന്റിഫോറിനോട് പറഞ്ഞു.
പൊലീസ് വീണ്ടും പിടിക്കുമെന്ന് ഭയന്ന് കടം വാങ്ങിയ പണം നൽകി സ്വകാര്യ ആശുപത്രിയിൽനിന്ന് വാക്‌സിനെടുത്താണ് ചേമഞ്ചേരി സ്വദേശി മിഥുൻ ഇപ്പോൾ ജോലിക്ക് പോകുന്നത്.
Read Also: സംഭരണം മുടങ്ങി; സംസ്ഥാനത്തെ ചെറുകിട കയർ ഉത്പാദകർ പ്രതിസന്ധിയിൽ

വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളായതുകൊണ്ടാണ് വാക്‌സിനേഷൻ സർട്ടിഫിക്കേറ്റ് ചോദിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ വാക്‌സിനു വേണ്ടി റജിസ്റ്റർ ചെയ്ത് ആഴ്ചകളായി കാത്തിരിക്കുന്ന തൊഴിലാളികളും വ്യാപാരികളും തിരികെ ചോദിക്കുന്നത് സർക്കാർ വാക്‌സിൻ നൽകാതെ എങ്ങനെ സർട്ടിഫിക്കേറ്റ് ഹാജരാക്കും എന്നാണ്.
Story Highlights: Kerala police fine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here