Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (10-08-2021)

August 10, 2021
Google News 1 minute Read
august 10 top news

നാടാർ സംവരണത്തിലെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല

നാടാർ സംവരണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി.

സംവരണ പട്ടിക വിപുലീകരണത്തിന് സർക്കാരിന് ഉത്തരവില്ലെന്നാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. മറാത്ത കേസ് ഉയർത്തിക്കാട്ടിയായിരുന്നു ഇത്. രാഷ്ട്രപതിക്ക് മാത്രമാണ് ഉത്തരവെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞു.

രണ്ടാം ലോക്ക്ഡൗണിൽ പൊലീസ് പിഴയായി പിരിച്ചത് 125 കോടിയോളം രൂപ

രണ്ടാം ലോക്ഡൗണിൽ പൊലീസ് പിഴയായി പിരിച്ചത് 125 കോടിയോളം രൂപയെന്ന് റിപ്പോർട്ട്. 17.75 ലക്ഷം പേർക്കെതിരെയാണ് ഈ കാലയളവിൽ പൊലീസ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തു.

മദ്യശാലകളിലെ തിരക്ക്; ആർടിപിസിആർ ടെസ്റ്റോ, വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കണമെന്ന് ഹൈക്കോടതി

ബെവ്കോ ഔട്ട്ലെറ്റുകളില്‍ ഇപ്പോഴും വലിയ തിരക്കാണെന്ന് ഹൈക്കോടതി. മദ്യ വാങ്ങാൻ എത്തുന്നവർക്കും ആർടിപിസിആർ ടെസ്റ്റോ, വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. വാക്സിനേഷൻ പരമാവധി ആളുകളിലേക്കെത്താൻ തീരുമാനം ഉപകരിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇ ബുൾ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും : ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ

ഇ ബുൾ ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെൻസ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാൻസ്‌പോർട് കമ്മീഷ്ണർ എഡിജിപി എംആർ അജിത് കുമാറാണ് നടപടിക്ക് നിർദേശം നൽകിയത്.

പ്രവർത്തിക്കുന്ന ജീവിതങ്ങളാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ [24 impact]

പ്രവർത്തിക്കുന്ന ജീവിതങ്ങളാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പൂട്ടിപോയ ജീവിതങ്ങൾ – ട്വന്റിഫോർ പരമ്പരയെ പരാമർശിച്ച് കൊണ്ടായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

പെഗസിസ് ഫോൺ ചോർത്തൽ: കൂടുതൽ സമയം ചോദിച്ച് കേന്ദ്രം

പെഗസിസ് ഫോൺ ചോർത്തൽ വിഷയത്തിൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. വെള്ളിയാഴ്ചയ്ക്ക് മുമ്പ് പരിഗണിക്കരുതെന്ന് സോളിസിറ്റർ ജനറൽ. പറയാനുള്ളത് കോടതിയിൽ പറയണമെന്ന് ഹർജിക്കാരോട് സുപ്രിംകോടതി പറഞ്ഞു. ജുഡിഷ്യൽ സംവിധാനത്തിൽ വിശ്വാസം അർപ്പിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.

ആശ്വാസ കണക്ക് ; രാജ്യത്ത് 24 മണിക്കൂറിനിടെ 28,204 പുതിയ കൊവിഡ് കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 28,204 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 373 മരണവും റിപ്പോർട്ട് ചെയ്തു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്. നിലവിൽ 3,88,508 പേർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയർന്നു.

Story Highlight: august 10 top news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here