Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (13-08-2021)

August 13, 2021
Google News 2 minutes Read
august 13 top news

പഴയ വാഹനങ്ങൾ പൊളിക്കാൻ പുതിയ നയം; രജിസ്ട്രേഷൻ ഫീസ്, റോഡ് ടാക്സ് എന്നിവയിൽ ഇളവ്

പഴയ വാഹനങ്ങൾ പൊളിക്കാൻ പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവധി കഴിഞ്ഞ വാഹനം പൊളിക്കുമ്പോൾ വാഹന ഉടമയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ മോദി വിശദീകരിച്ചു. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച കേന്ദ്ര സർക്കാരിന്റെ പുതിയ വാഹന സ്ക്രാപ് പോളിസി പ്രകാരം 20 വർഷമാണ് സ്വകാര്യ വാഹനത്തിന്റെ കാലാവധി. വാണിജ്യാടിസ്ഥാനത്തിൽ ഉപയോ​ഗിക്കുന്ന വാഹനത്തിന്റെ കാലാവധി15 വർഷമാണ്. ഈ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിച്ച് നീക്കുമ്പോൾ വാഹന ഉടയമക്ക് ഒരു സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവർക്ക് പിന്നീട് പുതിയ വാഹനം വാങ്ങുമ്പോൾ രെജിസ്ട്രേഷൻ ഫീസ് നൽകേണ്ടി വരില്ല. മാത്രമല്ല, റോഡ് ടാക്സിലടക്കം ഇളവുകൾ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കുറ്റ്യാടിയിലും പൊന്നാനിയിലുമുണ്ടായ പരസ്യ പ്രതിഷേധം നാണക്കേടുണ്ടാക്കി; സിപിഐഎം പാർട്ടി കത്ത് ട്വന്റിഫോറിന്

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി സംസ്ഥാന സമിതി കീഴ്ഘടകങ്ങൾക്ക് അയച്ച കത്ത് ട്വന്റിഫോറിന്. കുറ്റ്യാടിയിലും പൊന്നാനിയിലുമുണ്ടായ പരസ്യ പ്രതിഷേധം നാണക്കേടുണ്ടാക്കിയെന്ന് കത്തിൽ പറയുന്നു. നേതാക്കൾ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി ചരട് വലി നടത്തിയെന്നും ഘടകകക്ഷി മണ്ഡലങ്ങളിൽ പ്രവർത്തനത്തിന് നേതാക്കൾ പണം വാങ്ങിയെന്നും കത്തിൽ പറയുന്നുണ്ട്. (cpim letter 24 exclusive)

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിൽ ആർ.ബി ശ്രീകുമാറടക്കം നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് അശോക മേനോന്റെ സിം​ഗിൾ ബഞ്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ആർ.ബി ശ്രീകുമാർ, വിജയൻ, ബി.എസ് ജയപ്രകാശ്, തമ്പി എസ് ദുർ​ഗാനന്ദ എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. വ്യവസ്ഥകോളെടെയാണ് ഈ നാല് പേർക്കും ജാമ്യം അനുവദിച്ചത്. (isro conspiracy case HC)

നിയമസഭയിലെ തെറ്റായ ഉത്തരം തിരുത്തി ആരോഗ്യമന്ത്രി

ഡോക്ടർമാർക്കെതിരായ അതിക്രമത്തിൽ ആരോഗ്യവകുപ്പ് ഇന്നലെ നിയമസഭയിൽ നൽകിയ ഉത്തരം തിരുത്തി ആരോഗ്യമന്ത്രി വീണ ജോർജ്. പുതുക്കിയ മറുപടി ആരോഗ്യമന്ത്രി നിയസഭയുടെ മേശപ്പുറത്ത് വച്ചു. ഡോക്‌ടേഴ്‌സിനെതിരായ അതിക്രമം അറിഞ്ഞില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി നിയമസഭയിൽ പറഞ്ഞത്.

ഡോളർ കടത്ത്: മുഖ്യമന്ത്രി മറുപടി പറയാൻ ഭയക്കുന്നെന്ന് വി ഡി സതീശൻ; സഭയ്ക്ക് പുറത്ത് പ്രതിപക്ഷ മതിൽ

സഭ ബഹിഷ്കരിച്ച് പുറത്ത് മനുഷ്യ മതില്‍ തീര്‍ത്ത് പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രിക്കെതിെര ഡോളര്‍ കടത്ത് ആരോപണം ഉയര്‍ത്തിയായിരുന്നു ‌തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ ബഹിഷ്കരിച്ചത്. അഴിമതിവിരുദ്ധമതിലെന്ന് പ്രതിപക്ഷ നേതാവ് ധർണ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

ശമ്പളം നൽകാൻ പണമില്ല; തിരുവിതാംകൂർ ദേവസ്വം ബോർഡ് അതിഗുരുതര സാമ്പത്തിക പ്രതി സന്ധിയിൽ

തിരുവിതാംകൂർ ദേവസ്വം ബോർഡ് അതിഗുരുതര സാമ്പത്തിക പ്രതി സന്ധിയിൽ. അടുത്ത മാസം ശമ്പളം നൽകാൻ പണമില്ലെന്ന് ബോർഡ് അറിയിച്ചു. നിലവിൽ ബോർഡിന്റെ നീക്കിയിരിപ്പ് 10 കോടിയിൽ താഴെ മാത്രമാണ്. സർക്കാരിനോട് വീണ്ടും സഹായം തേടിയതായി ബോർഡ് പ്രസിഡൻ്റ് എൻ.വാസു അറിയിച്ചു. (travancore devaswom board crisis)

എസ്എസ്എൽസി ഉത്തര പേപ്പർ മാറി മൂല്യ നിർണയം നടത്തിയ സംഭവം; പിഴവ് തിരുത്തി വിദ്യാഭ്യാസ വകുപ്പ്; 24 IMPACT

എസ്എസ്എൽസി ഉത്തര പേപ്പർ മാറി മൂല്യ നിർണ്ണയം നടത്തിയ സംഭവത്തിൽ തിരുത്തലുമായി വിദ്യഭ്യാസ വകുപ്പ്. കോട്ടപ്പുറം സെന്റ് ആൻസ് സ്കൂൾ വിദ്യാർത്ഥിനിയുടെ പരീക്ഷ പേപ്പറിലെ പിഴവാണ് തിരുത്തി നൽകിയത്. പുതുക്കിയ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ ആൻറിയ സെലസ്റ്റിന് ഹിന്ദിയിൽ എ പ്ലസ് മാർക്കാണ് ലഭിച്ചത്. 24 IMPACT

ട്വിറ്റർ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും; രാഹുൽ ഗാന്ധി

ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ട്വിറ്റർ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും . പ്രതികരിക്കുന്ന ജനങ്ങൾക്കെതിരെയുള്ള നീക്കമാണ് ട്വിറ്ററിന്റേതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

വ്ളോ​ഗർ സഹോദരന്മാരുടെ നിയമ ലംഘനം; കുറ്റപത്രം സമർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ നിയമ ലംഘനക്കേസിൽ കുറ്റപത്രം സമർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. തലശ്ശേരി അഡി. സി ജെ എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പിഴ തുകയായ 42000 രൂപ അടയ്ക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്.

Story Highlight: august 13 top news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here