Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (20-08-2021)

August 20, 2021
Google News 2 minutes Read
august 20 top news

കുണ്ടറ പീഡനക്കേസ് ഒതുക്കൽ ; ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് ‘മലയാള നിഘണ്ടു’ പ്രകാരം നിയമോപദേശം (august 20 top news)

കുണ്ടറ പീഡനക്കേസ് ഒതുക്കാൻ ശ്രമിച്ച സംഭവത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് പൊലീസിന് നിയമോപദേശം. മലയാള നിഘണ്ടു’ പ്രകാരമാണ് നിയമോപദേശം ലഭിച്ചത്.

ശ്രീലങ്കന്‍ ലഹരിക്കടത്തിന്റെ ആസൂത്രണം എറണാകുളത്തും നടന്നു : എൻഐഎ

ശ്രീലങ്കന്‍ ലഹരിക്കടത്തിന്റെ ആസൂത്രണം എറണാകുളത്തും നടന്നുവെന്ന് എൻഐഎ. മറൈന്‍ ഡ്രൈവിലെ പെന്റാ മേനകയില്‍ ഹവാലാ ഇടപാടും നടന്നെന്ന് എന്‍ഐഎ പറയുന്നു.

അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന

അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസ്റ്റുലറ്റുകളിൽ തെരച്ചിൽ നടത്തി. കോൺസ്റ്റുലറ്റിലെ വാഹനങ്ങൾ കടത്തിക്കൊണ്ടു പോയി. ജലാലാബാദിലെയും കംബൂളിലെയും ഇന്ത്യൻ നയതന്ത്ര ഓഫീസുകൾക്ക് മുന്നിൽ താലിബാന്റെ കാവൽ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അഫ്‌ഗാൻ വിട്ടതിന് പിന്നാലെയാണ് താലിബാന്റെ തെരച്ചിൽ.

രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടനില്ല

രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടൻ ആരംഭിക്കില്ല. മുതിർന്നവർക്കുള്ള വാക്സിനേഷൻ രാജ്യത്ത് പൂർത്തിയായ ശേഷം മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുമാനിച്ചു. അടുത്ത വർഷം മാർച്ച് മുതൽ മാത്രമേ രാജ്യത്ത് കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങു.

എറണാകുളം സെക്സ് റാക്കറ്റ് കേസ് : അഭിഭാഷകയുടെ ഇടപെടലിന് കൂടുതൽ തെളിവുകൾ പുറത്ത് | 24 Exclusive

എറണാകുളം സെക്സ് റാക്കറ്റിൽ തിരുവനന്തപുരത്തെ അഭിഭാഷകയുടെ ഇടപെടലിന് കൂടുതൽ തെളിവുകൾ പുറത്ത്. അഭിഭാഷക യുവതികൾക്ക് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 36571 കൊവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 36571 കൊവിഡ് കേസുകള്‍ ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സജീവ കേസുകളുടെ എണ്ണം 363605 ആയി.150 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. രോഗമുക്തി നിരക്ക് 97.54 ശതമാനമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്ത് പ്ലസ് വണ്‍ പൊതുപരീക്ഷയും അലോട്ട്‌മെന്റും ഒരേ ദിവസം നടത്തുന്നതിനെതിരെ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ |24 Exclusive

സംസ്ഥാനത്ത് പ്ലസ് വണ്‍ പൊതുപരീക്ഷയും അലോട്ട്‌മെന്റും ഒരേദിവസം നടത്തുന്നതിനെതിരെ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ രംഗത്ത്. അക്കാദമിക്,പരീക്ഷ വിഭാഗങ്ങള്‍ തമ്മിലുളള ഏകോപനമില്ലായ്മയാണ് നടപടിക്ക് കാരണമെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.പരീക്ഷയും അലോട്ട്‌മെന്റും ഒരേദിവസം നടക്കുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക പ്രയാസ്സമായിരിക്കുമെന്നും പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. തിയതി മാറ്റി പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ സര്‍ക്കാരിന് കത്തയച്ചു. ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്.

ഇന്ന് ഉത്രാടം; കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

ഇന്ന് ഉത്രാടം. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ തിരുവോണത്തെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളികൾ. വിപണികൾ സജീവമായി കഴിഞ്ഞു. എന്നാൽ ആഘോഷത്തിനിടെ രോ​ഗവ്യാപനം രൂക്ഷമാകാതിരിക്കാൻ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് പൊലീസും ആരോ​ഗ്യവകുപ്പും. (uthradam 2021)

ഓണം വിപണിയിൽ പൂവിന് തീ വില

ഓണം വിപണിയിൽ പൂവിന് തീ വില. കഴിഞ്ഞ വർഷത്തേക്കാൾ പൂവിന് ഇരട്ടിവിലയാണ് വിപണിയിൽ. ഒരു കിലോ ജമന്തിക്ക് 500 രൂപയാണ്. റോസിന് 600 രൂപയായി. വയലറ്റ് പൂവിന് കിലോയ്ക്ക് 700 രൂപയാണ് വില.

Story Highlight: august 20 top news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here