Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (30-08-2021)

August 30, 2021
Google News 2 minutes Read
todays news headlines aug 30

മുന്നറിയിപ്പുമായി ഹൈക്കമാൻഡ്; തീരുമാനം അനുസരിക്കണമെന്ന് കോൺ​ഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി

ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച തീരുമാനം അനുസരിക്കണമെന്ന് കോൺ​ഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി. ഉമ്മൻ ചാണ്ടി ,രമേശ് ചെന്നിത്തല ,കെ സുധാകരൻ ,വി ഡി സതീശൻ എന്നിവരുമായി രാഹുൽ ഗാന്ധി സംസാരിച്ചു. സംഘടനാ കാര്യങ്ങളിൽ പരിഗണിക്കുക കെ സുധാകരൻ്റെയും വി ഡി സതീശൻ്റെയും നിലപാടാണെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും രാഹിൽ ​ഗാന്ധി പറഞ്ഞു.

എ വി ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; വികാരാധീനനായി പ്രതികരണം

മുന്‍ പാലക്കാട് ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. വികാരാധീനനായി ആണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചത്.

കോൺ​ഗ്രസ് വിടാനൊരുങ്ങി പി എസ് പ്രശാന്ത്; കെ സി വേണുഗോപാൽ ബിജെപി ഏജന്റെന്ന് ആരോപണം

പാർട്ടി വിടാനൊരുങ്ങി പി എസ് പ്രശാന്ത്. പരസ്യ പ്രതികരണത്തിന്റെ പേരിൽ പാർട്ടി സസ്പെന്റ് ചെയ്ത കെപിസിസി സെക്രട്ടറിയാണ് പ്രശാന്ത്.

കെ.സി വേണുഗോപാലിൻ്റെ കൈയ്യിലെ ചട്ടുകമാണ് താരിഖ് അൻവർ; ഗ്രൂപ്പുകൾ തുറന്നപോരിലേക്ക്

ഗ്രൂപ്പുകൾ തുറന്നപോരിലേക്ക്. താരിഖ് അൻവറിനെ കേരളത്തിൻ്റെ ചുമതലയിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഗ്രൂപ്പുകൾ രം​ഗത്തെത്തി. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കത്തയയ്ക്കുമെന്ന് എ, ഐ ഗ്രൂപ്പുകൾ അറിയിച്ചു.

പാരാലിമ്പിക്സ് : ഷൂട്ടിം​ഗിൽ ഇന്ത്യയ്ക്ക് സ്വർണം

ടോക്യോ പാരാലിമ്പിക്സിൽ ഷൂട്ടിം​ഗിൽ ഇന്ത്യയ്ക്ക് സ്വർണം. ഇന്ത്യയുടെ അവനി ലെഖാരയാണ് പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിം​ഗ് വിഭാ​ഗത്തിൽ സ്വർണം കരസ്ഥമാക്കിയത്. (Paralympics india won gold)

രാജ്യത്ത് പുതിയ 42,909 കൊവിഡ് കേസുകള്‍; 380 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമുണ്ടായ 380 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. രാജ്യത്തെ പുതിയ കൊവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നുള്ളതാണ്. 29,836 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. 75 പേര്‍ മരിച്ചു.

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് താലിബാൻ; നല്ലബന്ധം ഉണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നതായി ഉപമേധാവി

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് താലിബാൻ. ഇന്ത്യയുമായുള്ള സാംസ്ക്കാരിക, സാമ്പത്തിക, രാഷ്ട്രിയ ബന്ധങ്ങൾ പ്രധാനമണെന്നും ഇന്ത്യയുമായു നല്ലബന്ധം ഉണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നതായും താലിബാൻ അറിയിച്ചു. ദോഹയിലുള്ള താലിബാന്റെ ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് നെക്സായ് (sher mohammad abbas stanikzai) ആണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.

നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ് തീരംതൊട്ടു

തീവ്ര ചുഴലിക്കാറ്റായ ഐഡ അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ ആ‍ഞ്ഞുവീശുന്നു. ലൂസിയാന പ്രവിശ്യയിൽ വൻ നാശനഷ്ടമാണ് ചുഴലിക്കാറ്റ് വീശിയ ആദ്യ മണിക്കൂറുകളിൽ തന്നെ ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് നിന്ന് ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു. (ida hurricane strikes)

Story Highlight: todays news headlines aug 30

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here