തൃക്കാക്കര നഗരസഭയിൽ യുഡിഎഫ് തർക്കം പരിഹരിച്ചു

തൃക്കാക്കര നഗരസഭയിലെ യു ഡി എഫ് തർക്കം പരിഹരിച്ചു. മൂന്ന് ലീഗ് കൗൺസിലർമാരും അവിശ്വാസത്തിൽ നിന്ന് വിട്ടുനിൽക്കും. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത്.
തൃക്കാക്കര നഗരസഭയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം ആവശ്യപ്പെട്ട് ലീഗിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. മൂന്ന് ഭരണകക്ഷി കൗൺസിലർമാർ ജില്ലാ നേതൃത്വത്തെ നിലപാടറിയിച്ചിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിപക്ഷിതിന് ഒപ്പം നിൽക്കുമെന്നാണ് കൗൺസിലർമാരുടെ തീരുമാനിച്ചിരുന്നത്. കൗൺസിലർമാരുടെ തീരുമാനം ലീഗ് നേതൃത്വം എറണാകുളം ഡി.സി.സി.യെ അറിയിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇപ്പോൾ തർക്കത്തിന് പരിഹാരം കണ്ടെത്തിയത്.
Read Also : തൃക്കാക്കര നഗരസഭയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം ആവശ്യപ്പെട്ട് ലീഗ്
അതേസമയം, തൃക്കാക്കര നഗരസഭ അധ്യക്ഷയ്‌ക്കെതിരായ വിജിലൻസ് അന്വേഷണം പ്രതിസന്ധിയിൽ. കേസെടുക്കാൻ സർക്കാർ നടപടി നൽകാത്തതിനാൽ തുടർനടപടികൾ തടസപ്പെട്ടു. അജിത തങ്കപ്പനെതിരെ കേസെടുത്ത് അന്വേഷണം നൽകണമെന്ന് വിജിലൻസ് ശുപാർശ ചെയ്‌തിരുന്നു. വിജിലൻസ് ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി ആഴ്ചകളായിട്ടും സർക്കാർ നടപടിയില്ല. സർക്കാർ അനുമതി ലഭിച്ചാൽ മാത്രമേ വിജിലൻസിന് അന്വേഷണവുമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളു.
Read Also : തൃക്കാക്കര നഗരസഭ അധ്യക്ഷയ്‌ക്കെതിരായ വിജിലൻസ് അന്വേഷണം പ്രതിസന്ധിയിൽ
Story Highlights: UDF resolves dispute in Thrikkakara municipality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here