Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 24-09-2021)

September 24, 2021
Google News 1 minute Read
Sept 24 headlines

കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി; ഭരണം നഷ്ടമായി;എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി ( Sept 24 headlines )

കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി. കോട്ടയം ന​ഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. ബിജെപി പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്.

പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ട; ഉപരിപഠനത്തിന് മുഴുവൻ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കും: വി. ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനത്തിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് അവസരം ലഭിക്കും. അധിക സീറ്റുകളുള്ള ജില്ലകളിൽ നിന്ന് കുറവ് സീറ്റുള്ള ജില്ലകളിലേക്ക് സീറ്റ് മാറ്റി നൽകും. മലബാർ മേഖലയിൽ 20 ശതമാനം സീറ്റ് കൂട്ടിയെന്നു വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

വാക്സിനുകള്‍ക്കിടയിലെ ഇടവേള; 84 ദിവസത്തിലുറച്ച് കേന്ദ്രം; കോടതി ഇടപെടരുതെന്നും നിലപാട്

വാക്സിന്‍ നയത്തില്‍ കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ. ഫലപ്രാപ്തി കണക്കിലെടുത്താണ് 84 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തിയതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

കാർഷിക വിളകളിൽ നിന്നും മദ്യ ഉത്പാദനം; വിശദ പഠനം ആവശ്യമെന്ന് കൃഷിമന്ത്രി ട്വന്റിഫോറിനോട്

കാർഷിക വിളകളിൽ നിന്നും മദ്യ ഉത്പാദനത്തിൽ വിശദ പഠനം ആവശ്യമെന്ന് കൃഷിമന്ത്രി പി പ്രസാദ് ട്വന്റിഫോറിനോട്. പഠനശേഷം മദ്യ ഉത്പാദനം ആലോചിക്കും. നീര സംഭരണത്തിൽ പOനം തുടങ്ങി. വിളകളിൽ നിന്ന് വീഞ്ഞുത്പാദനവും പരിഗണനയിലുണ്ടെന്ന് പരി​ഗണനയിലുണ്ടെന്നും കൃഷിമന്ത്രി പറഞ്ഞു.

കൊല്ലത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പ്രവാസിയെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊല്ലത്ത് പ്രവാസിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി. കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെയാണ് അമേരിക്കൻ മലയാളി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കെട്ടിടത്തിൽ കൊടി കുത്തുമെന്നായിരുന്നു ഭീഷണി. പിരിവ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ബിജു ഭീഷണി മുഴക്കിയത്. ഭീഷണി ഫോൺ കോളിൻ്റെ ഓഡിയോ ക്ലിപ് 24നു ലഭിച്ചു.

‘സമൂഹത്തിൽ വിള്ളൽ വീഴ്ത്താൻ ബിഷപ്പിന്റെ പ്രസ്താവന ബിജെപി ഉപയോ​ഗിച്ചു’; ക്രൈസ്തവ സഭയോട് പ്രകാശ് കാരാട്ട്

കത്തോലിക്കാ സഭ ബിജെപിയുടെ യഥാർത്ഥ സ്വഭാവം മനസിലാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അം​ഗം പ്രകാശ് കാരാട്ട്. സമൂഹത്തിൽ വിള്ളൽ വീഴ്ത്താൻ ബിഷപ്പിന്റെ പ്രസ്താവന ബിജെപി ഉപയോ​ഗിച്ചുവെന്നും ക്രിസ്ത്യൻ പുരോഹിതരെ വശത്താക്കാൻ ബിജെപി തന്ത്രപരമായ നീക്കം നടത്തുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന. സുരേന്ദ്രന് പകരം ഗ്രൂപ്പിനതീതനായ മറ്റൊരാളെ കണ്ടെത്താനാണ് കേന്ദ്ര നേതൃത്വത്തിൻ്റെ ശ്രമം. അതിനിടെ കാലാവധി തികയ്ക്കാൻ അനുവദിക്കണമെന്ന് കെസുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തോട് കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

Story Highlights: Sept 24 headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here