Advertisement

കരിപ്പൂർ കവർച്ചാ കേസ് : താമരശ്ശേരി സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

September 26, 2021
Google News 1 minute Read
karipur smuggling case arrest

കരിപ്പൂർ കവർച്ചാ കേസിൽ താമരശ്ശേരി സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. താമരശ്ശേരി കുടുക്കിലമാരം സ്വദേശി കുടുക്കിൽ പോയിൽ ഇജാസ് (31) നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഇന്ന് പുലർച്ചെയാണ് നമ്പറില്ലാത്ത കാറിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ താമരശ്ശേരിയിൽ നിന്നും പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ സംഭവ ദിവസം താമരശേരിയിൽ നിന്നും വന്ന സ്വർണകടത്ത് സംഘത്തോടൊപ്പം ഇയാളും ഉണ്ടായിരുന്നതായും ആർജുൻ ആയങ്കി വന്ന വാഹനത്തെ പിന്തുടർന്നതായും തുടർന്ന് പാലക്കാട് സംഘം വന്ന കാർ അപകടത്തിൽപ്പെട്ട് കിടക്കുന്നത് കണ്ടതായും പറയുന്നു. ഇയാളിൽ നിന്നും താമരശ്ശേരി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.

ഇയാൾക്കും സംഘത്തിനും രക്ഷപ്പെടുന്നതിന് വാഹനം കൈമാറിയ ആളുകളും ഒളിവിൽ കഴിയാൻ സഹായം നൽകിയതുൾപ്പെടെ സൗകര്യങ്ങൾ ചെയ്തു നൽകിയ ആളുകൾ നിരീക്ഷണത്തിലാണ്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. അർജുൻ ആയങ്കിയെ അപായപ്പെടുത്താൻ ടിപ്പർ ലോറിയsക്കം ഉള്ള വാഹനങ്ങളുമായി എത്തിയത് ഇയാളുൾപ്പെട്ട സംഘമായിരുന്നു. 80 ഓളം പേർ സംഭവ ദിവസം വിവിധ വാഹനങ്ങളിലായി എയർ പോർട്ടിൽ വന്നതായും തിരിച്ചറിയുന്നതിന് വാഹനങ്ങളിൽ സ്റ്റിക്കറും എല്ലാവർക്കും പ്രത്യേക തരം മാസ്കും വിതരണം ചെയ്തത് ഇവരുൾപ്പെട്ട സംഘമാണെന്നും കണ്ടെത്തി. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം 47 ആയി. 18 ഓളം വാഹനങ്ങളും പിടിച്ചെടുത്തു.

Read Also : കരിപ്പൂർ വിമാനാപകടം: പിഴവ് പൈലറ്റിന്റേതെന്ന് വ്യോമയാന മന്ത്രാലയം

കഴിഞ്ഞ ദിവസം കൊടുവള്ളി സംഘത്തിലെ പ്രതികൾക്ക് ബം​ഗളൂരുവിൽ ഒളിവിൽ കഴിയാൻ താമസ സൗകര്യം ചെയ്തു കൊടുത്ത ചിന്നൻ ബഷീർ എന്നയാളെ ബം​ഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ കൊടിയത്തൂർ സ്വർണ കടത്ത് സംഘത്തിന് ഒളിവിൽ കഴിയാൻ സൗകര്യം ചെയ്തു കൊടുത്തതിന് അലി ഉബൈറാൻ എന്നയാളേയും അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ് എന്നിവരുടെ നേത്യത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Story Highlights: karipur smuggling case arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here