Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (30-09-2021)

September 30, 2021
Google News 2 minutes Read
sept 30 headlines

മോൻസണും നാല് കോടി രൂപ നൽകിയവരും തമ്മിൽ ഉടമ്പടി കരാർ; ഉടമ്പടിയുടെ പകർപ്പ് ട്വന്റി ഫോറിന് ( sept 30 headlines )

മോൻസൺ (Monson Mavunkal) മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മോൻസൺ മാവുങ്കലും നാല് കോടി രൂപ നൽകിയവരും തമ്മിലുള്ള ഉടമ്പടി (Agreement) കരാറിന്റെ പകർപ്പ് ട്വൻറി ഫോറിന് ലഭിച്ചു. പണം നൽകിയത് എന്തിനാണ് എന്നത് ഉടമ്പടിയിൽ ഇല്ല. മോൻസണിന്റെ ബിസിനസുമായി നൽകിയ പണത്തിന് ബന്ധമില്ല എന്ന വ്യവസ്ഥ ഉടമ്പടിയിൽ ഉണ്ട്. ഉടമ്പടി കാലയളവിൽ മോൺസണിനെതിരെ കേസ് നൽകരുതെന്നും വ്യവസ്ഥയിൽ പറയുന്നുണ്ട്. ജനുവരിയിലാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്.

മോൻസണിന്റെ പക്കൽ കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറും

ബോളിവുഡ് നടി കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറും മോൻസണിന്റെ പക്കൽ ഉണ്ടെന്ന് കണ്ടെത്തൽ. കാർ ഒരു വർഷത്തിലധികമായി ചേർത്തല പൊലീസ് സ്റ്റേഷൻ കോംപൗണ്ടിലാണ്. ( monson mavunkal kareena kapoor )

മോന്‍സണ്‍ മാവുങ്കല്‍ നാല് കോടിയുടെ തട്ടിപ്പ് നടത്തിയതിന് തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച്; ശബ്ദപരിശോധന പുരോഗമിക്കുന്നു

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ നാല് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച്. മോന്‍സണിന്റെ സഹായികളുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും. monson mavunkal

കൊവിഡ് മരണം; നഷ്ടപരിഹാരം നിശ്ചയിക്കാൻ മാർഗരേഖ പുറത്തിറക്കി സംസ്ഥാന സർക്കാർ

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ മാർഗരേഖ പുറത്തിറക്കി സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം കൊവിഡ് മരണം തീരുമാനിക്കും. മരിച്ചവരുടെ ബന്ധുക്കൾ ജില്ലാ കളക്ടർക്ക് നിർദേശം നൽകണമെന്നും അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.

ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; ക്യൂനെറ്റ് മണിചെയിന്‍ കമ്പനിക്കെതിരെ നിക്ഷേപകര്‍

ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ കോടികള്‍ തട്ടി ഗൂഡസംഘം. നൂറുകണക്കിന് മലയാളികളാണ് ക്യൂനെറ്റ് എന്ന പേരിലുള്ള മണിചെയിന്‍ കമ്പനിയുടെ തട്ടിപ്പിന് ഇരകളായത്. പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്നും തട്ടിപ്പ് തുടരുകയാണെന്നും പരാതിക്കാര്‍ ആരോപിച്ചു. qnet money chain fraud

എയ്‌ഡഡ് സ്‌കൂൾ അധ്യാപന നിയമനത്തിൽ വയസ് ഇളവ് നൽകി സർക്കാർ ഉത്തരവ്

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് എയ്‌ഡഡ് സ്‌കൂൾ അധ്യാപന നിയമനത്തിൽ വയസ് ഇളവ് നൽകി സർക്കാർ ഉത്തരവ് ഇറക്കി. 2021 – 22 വർഷത്തെ നിയമനങ്ങളിലാണ് ഇളവ് അനുവദിച്ചത്. കഴിഞ്ഞ അധ്യയന വർഷം നിയമനങ്ങളൊന്നും നടക്കാത്തത് പരിഗണിച്ചാണ് ഇളവ് നൽകിയത്.

ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിൽ; കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡ് വാക്സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 വയസിന് താഴെയുള്ളവർക്ക് വാക്സിൻ നൽകുന്നതിനോടൊപ്പം ബൂസ്റ്ററും നൽകിയേക്കും. ഇക്കാര്യത്തിൽ ദേശീയ സാങ്കേതിക ഉപദേശക ബോർഡ് ഉടൻ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Story Highlights: sept 30 headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here