ഇന്നത്തെ പ്രധാന വാർത്തകൾ (09-10-2021)

ഇ.ടി.മുഹമ്മദ് ബഷീറിന്റ മകനെതിരെ ജപ്തി നീക്കം ( oct 9 news headlines )
ഇ.ടി.മുഹമ്മദ് ബഷീറിന്റ മകനെതിരെ ജപ്തി നീക്കവുമായി ബാങ്കുകൾ. ഇ ടി ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തി ചെയ്യാനാണ് ബാങ്കുകളുടെ നീക്കം.
തലസ്ഥാനത്തും മ്യൂസിയം തുടങ്ങാൻ ആലോചിച്ചിരുന്നു : മോൻസൺ മാവുങ്കൽ
തലസ്ഥാനത്തും മ്യൂസിയം തുടങ്ങാൻ ആലോചിച്ചിരുന്നതായി മോൻസൺ മാവുങ്കൽ. സംസ്‌കാര ചാനൽ വാങ്ങാൻ ശ്രമിച്ചത് അതിന്റെ ഭാഗമായിട്ടാണെന്നും, ചാനലിന് 10 ലക്ഷം രൂപ കൈമാറിയെന്നും മൊൻസൻ വെളിപ്പെടുത്തി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ ചോദ്യം ചെയ്യലിലാണ് നിർണായക വെളിപ്പെടുത്തൽ.
കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തിന്റെ അറ്റകുറ്റ പണികളിൽ കാലതാമസമുണ്ടായാൽ നിയമപരമായി നീങ്ങുമെന്ന് അലിഫ് ബിൽഡേഴ്‌സ് എം.ഡി കെ.വി മൊയ്തീൻ കോയ ട്വന്റിഫോറിനോട്. ബലക്ഷയം പരിഹരിക്കാനുള്ള ചെലവ് സർക്കാർ വഹിക്കുമെന്ന് കെ.ടി.ഡി.എഫ്.സി ഉറപ്പ് നൽകിയതായി അലിഫ് ബിൽഡേഴ്‌സ് പറഞ്ഞു.
മലമ്പുഴയിൽ ഉൾക്കാട്ടിൽ കുടുങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിതർ
തങ്ങൾ സുരക്ഷിതരെന്ന് മലമ്പുഴ കാട്ടിലകപ്പെട്ട പൊലീസ് സംഘം. ഇന്നലെ രാത്രി കഴിഞ്ഞിരുന്ന പാറയുടെ മുകളിൽ തുടരുകയാണ്. സംഘത്തിലുള്ള മലമ്പുഴ സിഐ സുനിൽ കൃഷ്ണനുമായി ട്വന്റിഫോർ സംഘം സംസാരിച്ചു. താഴെ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാലേ തിരിച്ചിറങ്ങൂവെന്നും പൊലീസ് സംഘം അറിയിച്ചു.
ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോൾ വിലയിൽ 30 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി.
Story Highlights: oct 9 news headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here